BREAKING NEWS

കടം തരൂമോ…. ഫീസ് അടക്കാന്‍ കടം തരുമോ…. ഹോസ്റ്റൽ ഫീസ് അടച്ചില്ല, 75 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍, ഹോസ്റ്റല്‍ വാടക 2000 രൂപയില്‍ നിന്ന് 24000 ആക്കിയെന്ന് പ്രതിഷേധക്കാര്‍

· · 1 min read
Share: Copied!

തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ പരീക്ഷാഫലം അധികൃതർ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെത്തുടർന്ന് തൃശൂർ മണ്ണുത്തിയിലെ കേരള വെറ്ററിനറി സർവകലാശാലാ ആസ്ഥാനത്ത് വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥി സംഘടനകളും സ്റ്റുഡന്റ്സ് യൂണിയനും ചേർന്ന് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്. ഫീസ് കുടിശ്ശിക പൂർണ്ണമായി അടച്ചുതീർക്കാതെ വിദ്യാർഥികളെ അടുത്ത ഘട്ടമായ രണ്ടാം വർഷ കോഴ്സ് രജിസ്ട്രേഷന് അനുവദിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല ഭരണവിഭാഗം.

എന്നാൽ, 2025 ബാച്ചിലെ അനിയന്ത്രിതമായ ഫീസ് വർദ്ധനവിനെതിരെ വിദ്യാർഥികൾ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതാണ്. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിദ്യാർഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന തരത്തിൽ റിസൾട്ട് തടഞ്ഞുവെച്ച് സർവകലാശാല ഏകപക്ഷീയമായി പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് ആരോപണം. നേരത്തെ 2,000 രൂപ മാത്രമായിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് പന്ത്രണ്ട് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 24,000 രൂപയാക്കി മാറ്റുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ കുടിശ്ശികയായ 12,000 രൂപ പൂർണ്ണമായി അടച്ചാൽ മാത്രമേ പരീക്ഷാഫലം പ്രസിദ്ധീകരിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതിന് പുറമെ അടുത്ത വർഷത്തെ ഫീസായ 24,000 രൂപ കൂടി ഉടനടി അടയ്ക്കണമെന്നും സർവകലാശാല ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് മേൽ അടിച്ചേൽപ്പിച്ച ഭീമമായ ഈ ഫീസ് വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നും തടഞ്ഞുവെച്ച പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026