BREAKING NEWS

ജീവിച്ചിരുന്ന കാലത്ത് സുധിച്ചേട്ടന് ഇത്രയും ആരാധകരുണ്ടായിരുന്നെങ്കിൽ അദ്ദേഹം വേറെ ലെവലിൽ എത്തുമായിരുന്നു, പലരും ചോദിച്ചത് സുധിയെ എന്തിനു ഷോയിൽ കൊണ്ടുവന്നുവെന്നാണ്, ‌രേണുവിന് ജോലി ശരിയാക്കിക്കൊടുത്തിരുന്നു!! അവർ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു- അനൂപ് ജോൺ

· · 1 min read
Share: Copied!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ താരമായിരുന്നു കൊല്ലം സുധി. ഒന്നര വർഷങ്ങൾക്ക് മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കാർ അപകടത്തിലാണ് സുധി ‌മരിച്ചത്. സുധിയുടെ മരണം കുടുംബം പുലർത്താൻ ഭാര്യ രേണു മോഡലിംഗിലേക്കും ഫോട്ടോഷൂട്ടുകളിലേക്കും കടന്നുവരുകയായിരുന്നു. എന്നാൽ അതിനു ശേഷം വലിയ സൈബർ ആക്രമണത്തിനാണു രേണു ഇരയായിക്കൊണ്ടിരിക്കുന്നത്. രേണുവിനു ഉപദേശവുമായി സ്വർണക്കടത്തുകേസ് പ്രതിയായിരുന്ന സ്വപ്ന സുരേഷ് വരെ രം​ഗത്തെത്തി. ഇതോടെ സ്വപ്ന പറഞ്ഞതിനെ അനുകൂലിച്ചു രേണുവിനെ കൂട്ടംകൂടി ആക്രമിക്കാനും വളരെപ്പേർ രം​ഗത്തെത്തി.

എന്നാൽ ഇപ്പോഴിതാ രേണു നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാർ മാജിക്ക് ഷോ ഡയറക്ടറായ അനൂപ് ജോൺ. കൊല്ലം സുധിയെ ഏറെ ജനപ്രിയമാക്കിയ ഷോകളിൽ ഒന്നായിരുന്നു സ്റ്റാർ മാജിക്.

‌അനൂപ് ജോണിന്റെ വാക്കുകളിലേക്ക്-
‘സുധി ചേട്ടൻ ഷോയിൽ ഉണ്ടായിരുന്ന കാലത്ത് പുള്ളിക്ക് ആത്രയ്ക്ക് ആരാധകർ ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം മരിച്ചതിന് ശേഷമാണ് ഇത്രയധികം ആളുകൾ സുധിച്ചേട്ടനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നമ്മൾ മനസിലാക്കിയത്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഇത്രയധികം ആരാധകർ ഉണ്ടായിരുന്നെങ്കിൽ സുധി ചേട്ടൻ വേറെ ലെവലിലേക്ക് എത്തുമായിരുന്നു.

ഷോ നടക്കുന്ന സമയത്ത് സുധിയെ എന്തിനാണ് ഇതിനകത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് പലരും കമന്റുകളിലൂടെ ചോദിച്ചിരുന്നു. സുധിച്ചേട്ടന്റെ നിഷ്‌കളങ്കതയായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹം വെറുതെ ചിരിച്ചാൽ പോലും കാണാൻ ആളുകളുണ്ടായിരുന്നു. ഒപ്പം ചീത്ത വിളിക്കാനും ആളുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സുധിച്ചേട്ടന്റെ ഭാര്യയെ ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അവർക്ക് ഇഷ്ടമുള്ളത് പോലെ അവർ ജീവിക്കട്ടെ.

ആരുടെ ജീവിതത്തിലും കരിയറിലും കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തും രേണുവിന് ജോലി ശരിയാക്കിക്കൊടുത്തിരുന്നു. എന്നാൽ അവർ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡ് തിരഞ്ഞെടുത്തുവന്നത്. ആർക്കും അഭിപ്രായം പറയാം. എന്നാൽ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപടേണ്ടതില്ല’.

ധോണിയെ കളിമതിയാക്കി വീട്ടിലിരുത്താൻ കാത്തിരിക്കുന്ന വിമർശകർ ഈ വീഡിയോ ഒന്നു കാണു!! റണ്ണിനായ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടിയ അബ്ദുൽ സമദിനു നേരെ ധോണിയുടെ വക അണ്ടർ ആം ത്രോ…ഔട്ട്…

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026