BREAKING NEWS

ഫെബ്രുവരി മാസം മുതൽ സു​ഗതൻ കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല, കാപ്പാക്കേസ് പ്രതിയെ സംരക്ഷിക്കാൻ വേണ്ടി മേയർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, വിവരാവകാശ നിയമപ്രകാരം കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് ഇല്ലെന്നുള്ള മറുപടി- ആരോപണമുയർത്തി സിപിഎം

· · 1 min read
Share: Copied!

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആ‍ർ സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി കാണിച്ച് മേയർ വിവി രാജേഷ് വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന ആരോപണവുമായി സിപിഎം. സു​ഗതൻ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി കാണിച്ച് വ്യാജ ഒപ്പിട്ടു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക്കിൻ്റെ ആരോപണം.

അതുപോലെ സു​ഗതനെ സംരക്ഷിക്കാൻ വേണ്ടിമേയർ വി വി രാജേഷിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ഒപ്പിട്ടു രജിസ്റ്റ‍ർ ബുക്ക് സൂക്ഷിച്ചതെന്നും എസ് പി ദീപക്ക് ആരോപിച്ചു. ഫെബ്രുവരി 26, മാ‍ർച്ച് 11, ഏപ്രിൽ 27 എന്നീ തീതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് സു​ഗതൻ്റേതായ വ്യാജ ഒപ്പിട്ടു ക്രമക്കേട് നടത്തിയത്. കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി ലഭിച്ചതായും ഇത് ബോധപൂർവം മറച്ചുവെക്കുന്നതാണെന്നും എസ് പി ദീപക്ക് ആരോപിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ സു​ഗതൻ കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല. ആറ് മാസം കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ലെങ്കിൽ ചട്ടപ്രകാരം അയോ​ഗ്യനാകും. സു​ഗതനെ പുറത്താക്കാതിരിക്കാനാണ് വ്യാജ ഒപ്പിട്ടു കൗൺസിൽ രജിസ്റ്ററിൽ ക്രമക്കേട് നടത്തിയത്. തങ്ങളുടെ സമരവും പ്രക്ഷോഭവും ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. മേയ‍ർ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി ബിജെപിയും ആ‍ർഎസ്എസും നടത്തിയ ക്രമക്കേടാണിത്. സംഭവത്തിൽ പോലീസ് കമ്മീഷണ‍ർക്ക് രേഖാമൂലം പരാതി നൽകിയെന്നും യുഡിഎഫും സംസ്ഥാന സർക്കാരും ഇടപെടണമെന്നും എസ് പി ദീപക്ക് ആവശ്യപ്പെട്ടു.

‘എനിക്കു മരണത്തെ പേടിയില്ല’, ഫ്ലൈദുബായ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി സമ്മതിച്ച് ഹമാം അൽ ഹമ്മാമി- റിപ്പോർട്ട്!! ഒരിക്കൽ തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയ ഹമ്മാമിക്ക് ഡെസ്കിൽ ജോലി നൽകിയത് ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചശേഷം, സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു…

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026