BREAKING NEWS

കൊലയാളികൾ രഘുവംശിക്കുപിന്നാലെ മഴുവുമായെത്തിയത് സോനം നൽകിയ ലൈവ് ലൊക്കേഷനിലൂടെ, നടന്നു ക്ഷീണിച്ചതായി അഭിനയിച്ച് കൊലയ്ക്കുള്ള സാഹചര്യം ഒരുക്കിയത് ഭാര്യ, പദ്ധതി ആസൂത്രം ചെയ്തതു കാമുകൻ,

· · 1 min read
Share: Copied!

ഷില്ലോങ്/ ലക്നൗ: മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കൊലയാളികളെ ദമ്പതികളുടെയടുത്തെത്തിച്ചത് ‌സോനം ഫോണിലൂടെ കാമുകന് ഷെയർ ചെയ്ത ‘ലൈവ് ലൊക്കേഷൻ’ വഴിയെന്ന് പോലീസ്. മധുവിധു യാത്രക്കിടെ ഇൻഡോർ‍ സ്വദേശിയായ രാജാ രഘുവൻശിയാണ് (29) മേഘാലയയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സോനം (24), കാമുകനായ രാജ് സിങ് കുഷ്‌വാഹയും നാലു കൊലയാളികളും പിടിയിലായി.

സംഭവം ഇങ്ങനെ- മേയ് 11നു വിവാഹിതരായ ദമ്പതികൾ മധുവിധുവിനായി 20നാണു മേഘാലയയിൽ എത്തിയത്. ഇതിനിടെ സോനം ലൈവ് ലൊക്കേഷൻ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയിൽ എത്തി. രഘുവംശിയെ കൊല്ലാനായി ഗുവാഹത്തിയിൽനിന്ന് കൊലയാളികൾ മഴു വാങ്ങി. പിന്നീട് ഷില്ലോങിൽ ദമ്പതികൾ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു. ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭർത്താവിനെ കുന്നിനു മുകളിലേക്ക് കൊണ്ടുപോയി. കൊലയാളികൾ ഇവർക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോൾ താൻ നടന്നു ക്ഷീണിച്ചതായി സോനം ഭർത്താവിനോട് പറഞ്ഞു.

തുടർന്നു സോനം നടത്തം പതുക്കെയാക്കി. പിന്നീട് മുന്നിൽ മല കയറുകയായിരുന്ന ഭർത്താവിനെ കൊല്ലാൻ കൊലയാളികളോട് നിർദേശിക്കുകയായിരുന്നു. പക്ഷെ കാമുകൻ രാജ് സിങ് കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയിൽ പോകാതെ ഇൻഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

അതേസമയം മേയ് 23ന് പൂർവഖാസി ജില്ലയിലെത്തിയ ദമ്പതികളെ കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. ദമ്പതികളെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവർ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പോലീസിനെ അറിയിച്ചത് കേസിൽ വഴിത്തിരിവായി.

പിന്നീട് കൊലയാളികളിൽ നാലു പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. 19നും 23നും ഇടയ്ക്കു പ്രായമുള്ള ഇവർ കുറ്റം സമ്മതിച്ചു. ദമ്പതികൾ വാടകയ്ക്കെടുത്ത സ്കൂട്ടർ പിറ്റേന്നു വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ രഘുവൻശിയുടെ മൃതദേഹം രണ്ടിനു വെയ്സാവ്ഡോങ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കിൽ നിന്നു കണ്ടെടുത്തു.

ആദ്യം വെള്ളച്ചാട്ടത്തിൽ വീണു മരിച്ചതാണെന്നാണ് കരുതിയതെങ്കിലും രഘുവൻശിയുടെ സ്വർണമാലയും മോതിരവും കാണാതായതു സംശയത്തിനിടയാക്കി. അടുത്ത ദിവസം സമീപത്തുനിന്നു രക്തം പുരണ്ട വാക്കത്തിയും 2 ദിവസത്തിനുശേഷം മഴക്കോട്ടും ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ കൊലയാളി സംഘം കുടുങ്ങുകയായിരുന്നു.

ചേച്ചി ചില്ലറക്കാരിയല്ല, പരിശോധനയ്ക്കെത്തിയ എക്സൈസ് കണ്ടത് 20 കെയ്സുകളിൽ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കുന്ന 175.68 ലിറ്റർ ഗോവൻ മദ്യം, യുവതി അറസ്റ്റിൽ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026