BREAKING NEWS

ചേച്ചി ചില്ലറക്കാരിയല്ല, പരിശോധനയ്ക്കെത്തിയ എക്സൈസ് കണ്ടത് 20 കെയ്സുകളിൽ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കുന്ന 175.68 ലിറ്റർ ഗോവൻ മദ്യം, യുവതി അറസ്റ്റിൽ

· · 1 min read
Share: Copied!

കാസർകോട്: തെക്കിൽ പറമ്പ ചെറുകരയിൽ 20 കാർബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റർ ഗോവ മദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപെട രണ്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പറമ്പ ചെറുകര സ്വദേശിയായ വിനിത, നാലേക്കറ സ്വദേശിയായ വിനോദ് കുമാർ എൻ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ ഒന്നാം പ്രതി വിനിതയ്ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം കൂട്ടാളിയായ വിനോദ് കുമാർ എൻ സ്ഥലത്തില്ലാത്തതിനാൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. ഒന്നാം പ്രതി വിനോദ് കുമാർ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്തിയ കേസിലെ പ്രതിയാണ്. ഇന്നലെ ഉച്ചക്ക് 12.15 നാണ് ഇവരെ പിടികൂടിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടർ നടപടികൾക്കായി കാസറഗോഡ് റേഞ്ചിൽ ഹാജരാക്കി.

എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കാസർഗോഡ് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് ) സി കെ വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്ട്യൻ , അതുൽ ടി വി , ഷിജിത്ത് വി വി വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റീന വി, ധന്യ ടി വി എന്നിവരും ഉണ്ടായിരുന്നു.

ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പ, ഈടായി ഒരു കിലോ വരെയുള്ള സ്വർണാഭരണങ്ങളിൽ ബാങ്കുകൾക്ക് സ്വീകരിക്കാം, സ്വർണനാണയങ്ങളാണെങ്കിൽ പരമാവധി 50 ഗ്രാം വരെയും!! പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആർബിഐ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026