കണ്ണൂർ : കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിച്ചാർ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസിൽ കീഴടങ്ങി. ക്രിസ്റ്റി ലഹരിയ്ക്കടിമയാണെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽവച്ച് ഗീതമ്മയെ ക്രിസ്റ്റി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഗീതമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അമ്മയെക്കുറിച്ച് നാട്ടിൽ പരന്ന അപവാദം കേട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പോലീസിന് നല്കിയിരിക്കുന്ന മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

















































