തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്നറിയപ്പെടുന്ന സന്ദീപ് (33) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് സന്ദീപിന് കടിയേറ്റത്. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.





