BREAKING NEWS

ദയവായി ഞായറാഴ്ച വരെ കാത്തിരിക്കൂ….. എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ… ഞാന്‍ വിശദീകരിക്കാം, രാജിപ്രഖ്യാപനത്തില്‍ വിശദീകരണം നൽകുമെന്ന് ആർ ശ്രീലേഖ

· · 1 min read
Share: Copied!

തിരുവനന്തപുരം: താൻ രാജി സമർപ്പിച്ചു എന്നതരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തയിൽ വിശദീകരണം നൽകുമെന്ന് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്നും അവർ ഫേയ്സ്ബുക്കിൽ അറിയിച്ചു.‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ…’ എന്നായിരുന്നു ശ്രീലേഖയുടെ ഫേയ്സ്ബുക്ക് കുറിപ്പ്.

ശ്രീലേഖ തന്റെ രാജിക്കത്ത് സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് കൈമാറിയെന്നാണ് വാർത്തകൾ പുറത്തുവന്നത്. രാജിക്കത്ത് ലഭിച്ചെന്ന് മേയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നായിരുന്നു വിവരം. ഇതിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം അനുനയശ്രമവുമായി രംഗത്തെത്തി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും രാജിവാർത്ത തള്ളുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ശ്രീലേഖ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് രാജിക്കത്ത് കൈമാറിയെന്ന സന്ദേശം പിൻവലിച്ചു. സുരേഷ് ശ്രീലേഖയെ സന്ദർശിച്ച ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. മേയർസ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ പ്രഖ്യാപനത്തിന് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. തന്നെ മേയറാക്കാത്തതിലുള്ള അതൃപ്തി പലപ്പോഴായി പങ്കുവെച്ചിട്ടുള്ള ശ്രീലേഖയുടെ രാജി പ്രഖ്യാപനം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026