BREAKING NEWS

എസ്ഐആർ ജോലിക്ക് നിയോ​ഗിച്ചിരിക്കുന്നത് 35,000 ബിഎൽഒമാരെ, കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു, തെരഞ്ഞെ‌ടുപ്പ് കമ്മിഷന്റെ സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു!! സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം

· · 1 min read
Share: Copied!

തിരുവനന്തപുരം: എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ് ജീവനൊടുക്കിയതിനു പിന്നാലെ സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിഎൽഒമാർ. അമിത ടാർ​ഗറ്റ് നൽകുന്നതിനാൽ ബിഎൽ‌ഒമാർ കടുത്ത ജോലി സമ്മർദത്തിലാണെന്ന് ബിഎൽഒമാരുടെ കൂട്ടായ്മ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാനാവാത്ത സാഹചര്യമാണെന്നും ഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ വാർത്താസമ്മേളനം നടത്തും. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു.

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. ചീഫ് ഇലക്ടറൽ ഓഫിസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫിസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026