BREAKING NEWS

കന്നുകാലികളെ അറുക്കണമെങ്കിൽ കാലികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം, അറുക്കാൻ കൊണ്ടുവന്ന കാലികളെ വാഹനത്തിൽ നിന്ന് പുറത്തിറത്തി ബിജെപി എംഎൽഎ!! നിങ്ങൾ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് കാണിക്കാനാവുമോ എംഎൽഏ… സർട്ടിഫിക്കറ്റ് തയാറാക്കുമ്പോൾ റഫറൻസായി കൊടുക്കാനാ- പരിഹസിച്ച് തൃണമൂൽ എംഎൽഎ

· · 1 min read
Share: Copied!

കൊൽക്കത്ത: അറുക്കാൻ വാഹനത്തിൽ കൊണ്ടുവന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ. പശ്ചിമ ബംഗാളിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ രേഖ പത്രയാണ് വിചിത്ര വാദവുമായി രം​ഗത്തെത്തിയത്. ശനിയാഴ്ച കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുകയായിരു്നനു. ഹിംഗൽഗഞ്ച് എംഎൽഎയായ രേഖ പത്ര ഹിംഗൽഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞത്. തുടർന്ന് അവർ കന്നുകാലികളെ ഇറക്കി, അവയ്ക്ക് പുല്ലും വെള്ളവും നൽകി റോഡരികിലെ മരത്തിൽ കെട്ടിയിട്ടു.

കൂടാതെ മുഖ്യമന്ത്രി സുവേന്ദു അധികാരി അനധികൃത കന്നുകാലി വ്യാപാരികൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേഖ പത്ര പറഞ്ഞു. 14 വയസിൽ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർ​ഗനിർദ്ദേശം പുറത്തിറക്കിയതായും അവർ കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസിൽ താഴെയുള്ള പശുക്കളെ അറുക്കുന്നതിന് കർശനമായ വിലക്കുണ്ട്. ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാൽ അവരെ പിടികൂടുകയും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കും,” അവർ പറഞ്ഞു. അതേസമയം ഇതിനോട് പ്രതികരിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് എംഎൽഎയ്ക്ക് കാണിക്കാനാവുമോ എന്ന് തൃണമൂൽ പരിഹസിച്ച് ചോദിച്ചു.

“ഏതെങ്കിലും ഇരട്ട എൻജിൻ സംസ്ഥാനത്ത് നിന്ന് പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട നിയമസഭാ സാമാജികൻ ഒരിക്കലെങ്കിലും കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. അത് ബെർത്ത് സർട്ടിഫിക്കറ്റ് തയാറാക്കുമ്പോൾ ഒരു റഫറൻസിന് സഹായകമാകും. ബിജെപിക്ക് അത്തരം ഒരു ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിഞ്ഞാൽ, ആ സർട്ടിഫിക്കറ്റുകൾക്ക് ആരാണ് അനുമതി നൽകിയതെന്ന് ഞങ്ങൾ പരിശോധിക്കേണ്ടതുണ്ട്,”- തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026