BREAKING NEWS

‘എന്റെ പൊങ്കാല മുഖ്യമന്ത്രിയുടെ ആയുരാരോ​ഗ്യത്തിനു വേണ്ടി, ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്, പൊങ്കാലയടുപ്പ് വച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്, അദ്ദേഹത്തിനു വേണ്ടിയുള്ള അനിയത്തിയുടെ നേർച്ച- ശോഭനാ ജോർജ്

· · 1 min read
Share: Copied!

തിരുവനന്തപുരം: എല്ലാവർഷവും പൊങ്കാല ഇടാറുണ്ട്. ഇത്തവണത്തെ തന്റെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താൽ കിട്ടേണ്ടത്. ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ടെന്നും ശോഭനാ ജോർജ് പറഞ്ഞു. പൊങ്കാലയടുപ്പ് വച്ച സമയത്താണ് തനിക്കു ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാൽ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോർജ് പറഞ്ഞു.

ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി

‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’…, സമരപ്പന്തലിൽ ആശ വർക്കർമാർക്ക് പൊങ്കാലക്കിറ്റെത്തിച്ച് സുരേഷ് ​ഗോപി, ഞങ്ങൾ ഇടുന്നത് പ്രതിഷേധ പൊങ്കാലയല്ല, മറിച്ച് സർക്കാരിന്റെ മനസ് മാറാനുള്ള പ്രാർഥനയാണെന്ന് ആശാ വർക്കർമാർ

‘എല്ലാ വർഷവും ഇവിടെ തന്നെയാണ് പൊങ്കാലയിടാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് വേണ്ടികൂടിയാണ് ഇത്തവണത്തെ പൊങ്കാല. അദ്ദേഹത്തിന് ഈശ്വരാനുഗ്രഹത്താൽ കിട്ടേണ്ടതൊന്നുമാത്രമാണ്. അത് ആരോഗ്യമാണ്. ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്. നമുക്ക് പ്രാർത്ഥന മാത്രമാണ് നൽകാനുള്ളത്. ആയൂരാരോഗ്യസൗഖ്യമുണ്ടാകട്ടെ, താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായിയെന്നും ഒരു അനിയത്തിയുടെ പൊങ്കാലയാണ് ഇതെന്നും ശോഭന  ജോർജ് പറഞ്ഞു.

അതേസമയം ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീള‌മൊരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ഭക്തർ ആത്മസായൂജ്യമടഞ്ഞു. പായസം, വെള്ളനിവേദ്യം ഉൾപ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തർ തയാറാക്കിയിരുന്നത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026