BREAKING NEWS

‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’…, സമരപ്പന്തലിൽ ആശ വർക്കർമാർക്ക് പൊങ്കാലക്കിറ്റെത്തിച്ച് സുരേഷ് ​ഗോപി, ഞങ്ങൾ ഇടുന്നത് പ്രതിഷേധ പൊങ്കാലയല്ല, മറിച്ച് സർക്കാരിന്റെ മനസ് മാറാനുള്ള പ്രാർഥനയാണെന്ന് ആശാ വർക്കർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റെത്തിച്ചു നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിച്ച് നൽകുകയായിരുന്നു.

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

അതേസമയം ആശാ വർക്കർമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നു സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം. അതേസമയം തങ്ങൾ പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സർക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാർഥനയാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു.

ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനൊരുങ്ങി നാടും ന​ഗരിയും, ഒരുക്കങ്ങൾ പൂർത്തിയാക്കി, അടുപ്പുകൾ കൂട്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ, അടുപ്പുവെട്ട് രാവിലെ 10:15ന്, കൊടുംചൂടിൽ അകലം പാലിച്ച് പൊങ്കാലയിടണമെന്ന നിർദ്ദേശവുമായി ന​ഗരസഭ

‘‘സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് എനിക്ക് എങ്ങനെ പറയാൻ പറ്റും? നിങ്ങൾ സിക്കിമിനെ കണ്ടുപഠിക്കൂ, ആന്ധ്രയെ കണ്ടുപഠിക്കൂ, അങ്ങനെ കൂടുതൽ സംസ്ഥാനങ്ങളുടെ പേരു പറയും. എന്തായാലും ആശമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ. ആരെയും കുറ്റം പറയില്ല. സർക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീർപ്പാക്കാൻ. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവർക്കു നോക്കേണ്ടേ’’– സുരേഷ് ഗോപി പറഞ്ഞു.

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026