BREAKING NEWS

കോടതിയിൽ ജയരാജനെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കും, ഇതുവ​രെ നട്ടെല്ലുള്ളവരോട് മുട്ടിയിട്ടില്ല!! ഫോൺ വിളിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന് തിരിച്ചറിയുന്ന യന്ത്രം ജയരാജന്റെ കയ്യിലുണ്ടോ? ‘ഒരു കള്ളന്റെ ആത്മകഥ’യെന്നാണ് പേരിടേണ്ടിയിരുന്നത്, ആകെ 3 വട്ടം രാമനിലയത്തിൽ പോയി, അതിൽ ഒന്ന് ഇ പി ജയരാജനെ കാണാനായിരുന്നു- ശോഭ സുരേന്ദ്രൻ

· · 1 min read
Share: Copied!

തൃശൂർ: ഇ പി ജയരാജന്റെ പുസ്തകത്തിന് ‘ഒരു കള്ളന്റെ ആത്മകഥ’യെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ബിജെപി നേതാവ് ശോഭാ സു​രേന്ദ്രന്റെ പരിഹാസം. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ജയരാജനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കും. കോടതിയിൽ ജയരാജനെ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ വെല്ലുവിളിച്ചു.

തന്റെ മകനെ ശോഭാ സുരേന്ദ്രൻ ഫോണിൽ വിളിച്ചപ്പോൾ മത്സരിപ്പിക്കാനാണ് വിളിച്ചതെന്ന് തോന്നിയെന്നാണ് ജയരാജൻ തന്റെ ആത്മകഥയിൽ എഴുതിയിട്ടുള്ളത്.​ ഫോൺ വിളിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന് തിരിച്ചറിയുന്ന പ്രത്യേക യന്ത്രം ജയരാജന്റെ കയ്യിലുണ്ടോ എന്നും ശോഭ ചോദിച്ചു.

പുസ്തകം വായിച്ചപ്പോൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. പലപ്പോഴും താൻ പറഞ്ഞതൊക്കെ അതിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്. യഥാർത്ഥത്തിൽ അതിന് ഇടേണ്ട പേര് കള്ളന്റെ ആ​ത്മകഥ എന്നായിരുന്നു. തന്റെ പഴയ വാർത്താസമ്മേളനം കേട്ടാലറിയാം. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ അന്ന് രാമനിലയത്തിലെ തൊട്ടടുത്ത മുറിയിൽ മന്ത്രി രാധാകൃഷ്ണനും പോലീസ് ഓഫീസർമാരും ഉണ്ടായിരുന്നു. മന്ത്രിയുടെ മുറിയോട് ചേർന്നായിരുന്നു ഇ പി താമസിച്ചിരുന്ന മുറി. രാധാകൃഷ്ണനെ കവർ ​​ചെയ്ത് പുറത്തിറങ്ങി വരാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ പുറത്തിറങ്ങി നോക്കിയത്. ആകെ മൂന്ന് വട്ടമാണ് താൻ രാമനിലയത്തിൽ പോയിട്ടുള്ളത്. അതിൽ ഒന്ന് ഇ പി ജയരാജനെ കാണാനായിരുന്നുവെന്നും ശോഭ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങളിൽ കോടതിയിൽ ജയരാജനെ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കും. ഇതുവ​രെ ഇ പി ജയരാജൻ നട്ടെല്ലുള്ളവരോട് മുട്ടിയിട്ടില്ല. തനിക്ക് ഇ പി ജയരാജന്റെ പുസ്തകത്തിലെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഒരു കാര്യം ​ചെയ്യുമ്പോൾ തന്റേടം വേണ്ടേ. ജീവിതത്തിൽ ആലോചിച്ചെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണം. പാർട്ടി യോഗം ചേർന്ന് ചോദ്യം ചെയ്ത് പിണറായി വിജയൻ മാറ്റിനിർത്തിയ ശേഷമാണ് ജയരാജൻ നിഷ്‍കളങ്കനാണെന്ന് പറയുന്നത്, ബാക്കി പൂരിപ്പിക്കാനുണ്ടല്ലോ. 24 മണിക്കൂർ കഴിഞ്ഞിരുന്നുവെങ്കിൽ ഇ പിയുടെ കഴുത്തിൽ തങ്ങളുടെ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു. ആടിനെ പട്ടിയാക്കി മാറ്റുന്നവരാണ് സിപിഎം. അത്തരക്കാർക്കിടയിൽ വയസാംകാലത്ത് പിടിച്ചുനിൽക്കാനുള്ള ഇ.പിയുടെ ശ്രമം അവഗണിക്കപ്പെടേണ്ടതായിരുന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു.

‘മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചു, ഒരു വിവാഹ ചടങ്ങിനിടെ ഫോൺ നമ്പർ, വാങ്ങി, രണ്ടുതവണ വിളിച്ചു, അവൻ ഫോൺ എടുത്തില്ല!! എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചതു പ്രയാസമുണ്ടാക്കി’- ആത്മകഥയിൽ ഇപിയുടെ വെളിപ്പെടുത്തൽ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026