BREAKING NEWS

ഹോർമുസിൽ വീണ്ടും കപ്പലുകൾക്കുനേരെ ആക്രമണം; 19 ഇന്ത്യക്കാരടക്കം 22 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒമാൻ തീരത്ത് കുടുങ്ങി എണ്ണടാങ്കറുകളുടെ കൂട്ടം ; കടലിൽ കോടികളുടെ ചരക്ക്

· · 1 min read
Share: Copied!

ദുബായ്: ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട ലൈബീരിയൻ എണ്ണടാങ്കറിലെ 22 ജീവനക്കാരെയും യുഎഇ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ജീവനക്കാരിൽ 19 പേരും ഇന്ത്യക്കാരാണ്. ആർക്കും പരിക്കില്ലെന്ന് ഇന്ത്യൻ ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഇതിനിടെ മറ്റൊരു ചരക്കുകപ്പലിനുനേരെയും ആക്രമണമുണ്ടായി. കപ്പലിന്റെ എൻജിൻ റൂമിൽ തീപടർന്നെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല.

ഹോർമുസിൽ നാല് എണ്ണടാങ്കറുകൾ മൈനുകളിൽ തട്ടി അപകടത്തിൽപ്പെട്ടതായി ഇറാൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലുകളാണ് മൈനുകളിൽ തട്ടി പൊട്ടിത്തെറിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ബുധനാഴ്ചയും രണ്ട് ടാങ്കറുകൾ സമാനമായ രീതിയിൽ തകർന്നിരുന്നു.

അതിനിടെ, ആക്രമണത്തിനിരയാകുന്ന കപ്പലുകൾ ഒമാൻ തീരത്ത് അടിഞ്ഞുകൂടുന്നത് രാജ്യത്തിന് വലിയ പ്രതിസന്ധിയാകുകയാണ്. ഹോർമുസിൽ ആക്രമിക്കപ്പെടുന്ന മിക്ക കപ്പലുകളും ഒമാന്റെ സമുദ്രാതിർത്തിയിലോ തീരത്തോ ആണ് നങ്കൂരമിടുന്നത്. കപ്പലുകളെയും അവയിലെ കോടിക്കണക്കിന് രൂപയുടെ ചരക്കുകളെയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഒമാനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

ജൂൺ 30ന് ഒമാനിലെ അൽ ഖിബ്‌ലിയ ദ്വീപിനു സമീപം നങ്കൂരമിട്ട എണ്ണടാങ്കറിൽ എട്ട് ലക്ഷം ബാരൽ ക്രൂഡ് ഓയിലാണുള്ളത്. റഷ്യയിൽനിന്ന് ഏഷ്യൻ രാജ്യങ്ങളിലേക്ക് എണ്ണ കൊണ്ടുപോകുന്നതിനിടെയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ഇത്തരം കപ്പലുകൾ എത്രയും വേഗം ഒമാൻ തീരത്തുനിന്ന് നീക്കിയില്ലെങ്കിൽ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്.

അതേസമയം, മക്ക മേഖലയിൽ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്കയുടെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ഗ്രാൻഡ് മോസ്കിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സഹുഹാ ഗ്രാമത്തിലും 21 കിലോമീറ്റർ അകലെയുള്ള വാദി അൽ മാഗ്മാസിലുമാണ് അവശിഷ്ടങ്ങൾ വീണത്. റിയാദിലും ഹൂതി മിസൈലുകളെ പ്രതിരോധിച്ചതായി സൗദി അറിയിച്ചു.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് മത്സരങ്ങളിൽനിന്ന് അമേരിക്കൻ ടീം പിന്മാറി. ഈ മാസം 19 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇതിനിടെ, ഇന്ത്യയിൽനിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള ആകാശ എയർലൈനിന്റെ എല്ലാ സർവീസുകളും ഈ മാസം 30 വരെ റദ്ദാക്കി.

BREAKING NEWS
പടക്കം പൊട്ടിക്കുന്നത് പ്രാണികളെ കൊന്ന് അന്തരീക്ഷം ശുദ്ധീകരിക്കും, ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല- മോഹന്‍ ഭാഗവത്
13 Nov 2026
BREAKING NEWS
കസേരയ്ക്കായി പലരും രംഗത്ത്, സമവായമില്ല; കെപിസിസി അധ്യക്ഷ മാറ്റം നീട്ടിവെച്ച് ഹൈക്കമാൻഡ്; സണ്ണി ജോസഫ് തൽക്കാലം തുടരും
13 Nov 2026
BREAKING NEWS
ഭദ്രകീർത്തിയുടെ ആരോപണം ശരിതന്നെ,17 കാരൻ ഈ പണി തുടങ്ങിയത് ഇന്നും ഇന്നലേയുമല്ല... താൻ മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്. ബൈക്കുമായി സ്‌കൂളിൽ പോയിട്ടുണ്ട്!! ചേരാനല്ലൂർ വാഹനാപകടക്കേസിൽ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ മൊഴിയെടുത്ത് അന്വേഷണ സംഘം- സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകും
13 Nov 2026
BREAKING NEWS
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ പോലീസിനെ വെട്ടിലാക്കി സിസിടിവി;പൊലീസ് സ്റ്റേഷനിൽ സിഐയും എസ്ഐയും തമ്മിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്; ഏനാത്ത് പൊലീസിന് ഗുരുതര വീഴ്ച
13 Nov 2026