BREAKING NEWS

“എന്നും എന്നെ കുറിച്ചായിരുന്നു ഡാഡിയുടെ ചിന്തകൾ, എപ്പോഴുമെന്നോടു പറഞ്ഞു കൊണ്ടേയിരിക്കും!! അന്ന് തൃശൂർ മുതൽ തമാശകൾ പറഞ്ഞുകൊണ്ടിരുന്നു, പാലക്കാട് നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചു,  ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്ക് ഡാഡിയും പോയി”…

· · 1 min read
Share: Copied!

സേലം: ‘‘ ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന, എപ്പോഴുമെന്നോടു പറഞ്ഞു കൊണ്ടേയിരിക്കും. തൃശൂരിൽ നിന്നു കയറിയതു മുതൽ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു, പാലക്കാട്ടു നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി. അപ്പോഴേക്കു ഡാഡി പോയി… ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്…’’–വേദനയോടെയായിരുന്നു നടൻ ഷൈൻ ടോം ചാക്കോ ആ വാക്കുകൾ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നും വിവാദങ്ങൾക്കും കേസുകൾക്കുമിടയിൽ ഷൈനിനെ പൊതിഞ്ഞുപിടിച്ച കരങ്ങളായിരുന്നു പിതാവ് സിപി ചാക്കോയു‌ടേത്. ഇന്നലെ രാവിലെ ഷൈൻ ടോം ചാക്കോയും കു‌ടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചാണ് ഷൈനിന്റെ പിതാവ് സിപി ചാക്കോ (70) മരിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധർമപുരിക്കടുത്തു നല്ലംപള്ളിയിൽ രാവിലെ ആറിനായിരുന്നു അപകടം. അപകടത്തിൽ ഷൈനിന്റെ ഇടതു തോളിനു സാരമായി പരുക്കേറ്റു. സഹോദരൻ ജോ ജോൺ ചാക്കോ (39), അമ്മ മരിയ കാർമൽ (68) എന്നിവർക്കും വാഹനം ഓടിച്ച അനീഷിനും (42) പരുക്കുണ്ട്. ലഹരിമുക്ത ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രി പത്തിനാണു ഷൈൻ കൊച്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. തൃശൂരിലെത്തി മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പോകുകയായിരുന്നു.

യാത്രയിൽ ഇടതുവശത്തുകൂടി പോകുകയായിരുന്ന ലോറി പൊടുന്നനെ വലത്തേക്കു തിരിച്ചപ്പോൾ കാർ പിന്നിലിടിച്ചെന്നാണു ഡ്രൈവറുടെ മൊഴി. ഡ്രൈവറുടെ സീറ്റിനു പിന്നിലെ സീറ്റിലായിരുന്ന ചാക്കോയുടെ തല അപകടത്തിന്റെ ആഘാതത്തിൽ മുന്നിലിടിച്ചു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതേസമയം പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷൈൻ. ധർമപുരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഷൈനിനു ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും 4 ദിവസം അവിടെ തങ്ങേണ്ടി വരുമെന്നതിനാൽ നാട്ടിലെത്തിച്ച് തുടർചികിത്സ തൃശൂരിൽ നടക്കും.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയ ഏജന്റുമാരാകുന്നു, രാജ്ഭവനുകളെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുന്നു!! കേരള ​ഗവർണറെ തിരിച്ചുവിളിക്കണമന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026