BREAKING NEWS

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയ ഏജന്റുമാരാകുന്നു, രാജ്ഭവനുകളെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുന്നു!! കേരള ​ഗവർണറെ തിരിച്ചുവിളിക്കണമന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി

· · 1 min read
Share: Copied!

ന്യൂഡൽഹി: പരിസ്ഥിതി ദിനത്തിലെ ഭാരതാംബ വിവാദത്തിന് പിന്നാലെ കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെ‌ട്ട് രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ. സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ പി ആണ് രാഷ്ട്രപതിക്ക് ഇക്കാര്യം ചൂണ്ടിക്കാ‌ട്ടി പരാതി നൽകിയത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ​ഗവ‍ർണറുടെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

അതുപോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം പി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട കേരള ഗവർണറുടെ പെരുമാറ്റം പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കൂടിയാലോചിക്കാതെ ഭാരത് മാതായുടെ ഒരു പ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെ പരിപാടി ബഹിഷ്കരിക്കാൻ നിർബന്ധിതനാക്കി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും പരാതിയിൽ പറയുന്നു.

മാത്രമല്ല കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവർത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും, രാജ്ഭവനുകളെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റാനും ശ്രമിക്കുന്നു. ഭരണഘടനാ മാനദണ്ഡങ്ങൾ, ഫെഡറൽ തത്വങ്ങൾ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിക്ക് ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ​ഗവർണർ പദവിക്ക് നൽകിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണെന്ന് ഇതെന്നും പരാതി ചൂണ്ടിക്കാണിക്കുന്നു.

അങ്ങനെയിപ്പോൾ പാക്കിസ്ഥാൻ വെള്ളം കു‌ടിക്കണ്ട!! ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലേക്ക് വഴിതിരിച്ചുവിടും, കനാൽ നിർമിക്കാൻ രൂപരേഖ, റദ്ദാക്കിയ കരാർ പുന:പരിശോധിക്കാൻ പാക്കിസ്ഥാനിൽ നിന്ന് മുറവിളി!! ഇതുവരെ അയച്ചത് നാല് കത്തുകൾ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026