BREAKING NEWS

പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല, പോറ്റിക്കൊപ്പം നിൽക്കുന്ന ഈ മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് സ്വർണ്ണം പമ്പ കടന്നുപോയത്, പോറ്റിയും മുൻ ദേവസ്വം മന്ത്രിയും ചേർന്നുള്ള ഫോട്ടൊ പങ്കുവച്ച് ഷിബു ബേബി ജോൺ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ എന്നാണ് ഷിബു ബേബി ജോണിന്റെ ചോദ്യം.

പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ലയെന്നും ഷിബു ബേബി ജോൺ പറഞ്ഞു. പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയതെന്നും എന്നിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടെ ഇരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫോട്ടൊ പങ്കുവച്ച് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്.

ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?

പിറന്നാൽ പാർട്ടിക്കിടെ അമിതമായി മദ്യപിച്ച യുവതിയെ കാറിൽ വച്ച് പീഡിപ്പിച്ചു, ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ, പീഡനം സി​ഗരറ്റിന് സാമ്യമുള്ള ലഹരിവസ്തു നൽകി

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026