BREAKING NEWS

പിറന്നാൽ പാർട്ടിക്കിടെ അമിതമായി മദ്യപിച്ച യുവതിയെ കാറിൽ വച്ച് പീഡിപ്പിച്ചു, ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ, പീഡനം സി​ഗരറ്റിന് സാമ്യമുള്ള ലഹരിവസ്തു നൽകി

· · 1 min read
Share: Copied!

ഉദയ്പുർ: ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭർത്താവും അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ മൂന്ന് പ്രതികളെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പുരിൽ ഒരു പിറന്നാൾ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ കാറിൽ വച്ച് പീഡിപ്പിച്ചത്.

ഡിസംബർ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പിറന്നാൽ പാർട്ടിയിൽ വച്ച് അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് പ്രതികളും ചേർന്ന് വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. തുടർ‌ന്ന് ഓടുന്ന കാറിൽ വച്ച് ബലാത്സംഗം ചെയ്തു. ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി ജീവനക്കാരി, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പ്രതികൾ. മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ലഹരി വസ്തു ഇവർ നൽകിയിരുന്നു. ഇതുപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായി. പിറ്റേന്ന് രാവിലെ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി മനസിലാക്കുകയും പരാതി നൽകുകയുമായിരുന്നു.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026