തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ തനിക്കൊപ്പം വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഇതോടെ പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റം. പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി.
വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. അഭിലാഷ് ഇവിടെ പിആർഒ ആയി നിയമിതനായി അഞ്ചുദിവസത്തിനുള്ളിലാണ് വീണ്ടും സ്ഥലംമാറ്റമുണ്ടായത്. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.

















































