BREAKING NEWS

ഒരു ചുക്കിനും കൊള്ളാത്ത സെക്രട്ടറി, നിങ്ങള്‍ തുടരുന്ന കാലത്തോളം കണ്ണൂരില്‍ സിപിഎം പരാജപ്പെടും, ദയവായി മാറി നില്‍ക്കൂ… കെ.കെ രാഗേഷിന് രൂക്ഷവിമര്‍ശനം

· · 1 min read
Share: Copied!

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം. മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേയെന്നാണ് കമന്‍റുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ കനത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് നവമാധ്യമങ്ങളിലൂടെ പുതിയ വിമർശനങ്ങൾ.

പാനൂരിലെ മുൻ ഏരിയ സെക്രട്ടറിയും കണ്ണൂരിലെ സിപിഎമ്മിനെ വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത എ.വി ബാലന് അന്തിമോപചാരം അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പാർട്ടി പ്രവർത്തകർ തന്നെയും രോഷപ്രകടനം നടത്തുന്നത്. സഖാവ് ബാലന് റെഡ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പ്രവർത്തകരാണ് രാഗേഷിനെതിരെ കമന്‍റ് ചെയ്തിരിക്കുന്നത്.

കണ്ണൂരിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിനെക്കുറിച്ച് രണ്ട് വാക്ക് കുറിക്കാൻ പാർട്ടി സെക്രട്ടറിക്ക് സമയമില്ലാഞ്ഞിട്ടാണോ അതോ പാരമ്പര്യത്തെ കുറിച്ചറിയാഞ്ഞിട്ടാണോയെന്ന് ചോദിച്ചാണ് വിമർശനം. ഒരു ചുക്കിനും കൊള്ളാത്ത സെക്രട്ടറി, രാഗേഷ് പാർട്ടി സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം കണ്ണൂരിൽ സിപിഎം പരാജയങ്ങൾ നേരിടുമെന്നും ദയവായി മാറി നില്‍ക്കണമെന്നും പ്രവർത്തകർ വിമർശിക്കുന്നുണ്ട്.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026