BREAKING NEWS

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യം ആർക്കും ഇല്ല, പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ വീണ്ടും തിരിച്ചടിക്കും, നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോള്‍ മിണ്ടാതിരിക്കില്ലെന്ന് ശശി തരൂർ

· · 1 min read
Share: Copied!

വാഷിങ്ടണ്‍: പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ആരോടും മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂര്‍ എംപി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍ക്കും ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും, അങ്ങനെ ആരും വരേണ്ടെന്നും തരൂര്‍ വാഷിങ്ടണില്‍ പറഞ്ഞു.

ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മധ്യസ്ഥം വഹിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ്, ഈ അവകാശവാദം തള്ളി തരൂര്‍ രംഗത്തു വന്നത്. അമേരിക്കയില്‍ നാഷണല്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിവരിക്കാനായി കേന്ദ്രസര്‍ക്കാര്‍ അയച്ച അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സര്‍വകക്ഷി സംഘത്തിന്റെ തലവനാണ് തരൂര്‍.

നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോള്‍ മിണ്ടാതിരിക്കില്ല, അത്തരം സാഹചര്യത്തിൽ പാകിസ്ഥാനുമായി ഒരു ചര്‍ച്ചയും സാധ്യമല്ല. പാകിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച നടപടി വീണ്ടും ആവര്‍ത്തിക്കുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി.

 

BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026