BREAKING NEWS

കോൺ​ഗ്രസ് വിട്ട് എവിടേക്കുമില്ല!! നിലമ്പൂരിൽ ക്ഷണിച്ചിരുന്നേൽ പോകുമായിരുന്നു, എന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ല, പ്രധാനമന്ത്രിയോട് സംസാരിച്ചതു ഔദ്യോ​ഗിക കാര്യം മാത്രം- പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രം​ഗത്ത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും എനിന്നു ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നെന്നും തരൂർ പറഞ്ഞു.

അതുപോലെ നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥ്യാണ് നിലമ്പൂരിൽ യുഡിഎഫിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ പറഞ്ഞു.

അതേസമയം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പാർട്ടിയോടും പാർട്ടി പ്രവർത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജിപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം തരൂർ തള്ളി. താൻ കോൺഗ്രസ് പാർട്ടിയിലെ ഒരംഗമാണ്. എവിടേക്കും പോകുന്നില്ല. ഒരു ചുമതല ഏറ്റെടുത്താൽ അതിൽ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണം. തന്റെ ലൈൻ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ്. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

പഴയ പരിപാടി വീണ്ടും ആവർത്തിച്ച് ​ഗവർണർ!! സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രം, പ്രതിഷേധം അറിയിച്ചു, ഒന്നും മിണ്ടിയില്ല, ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു- വി ശിവൻകുട്ടി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026