BREAKING NEWS

രോഹിത്തിന് ഭാരം കൂടുതലാണെന്നു പറഞ്ഞതിൽ എന്താണ് തെറ്റ്? ആരെയും ‘ബോഡി ഷെയ്മിങ്’ ചെയ്തിട്ടില്ല, കായിക താരങ്ങൾ എപ്പോഴും ഫിറ്റായിരിക്കണമെന്നാണു ഞാൻ വിശ്വസിക്കുന്നത്-ഷമ മുഹമ്മദ്

· · 1 min read
Share: Copied!

മുംബൈ: കായിക താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചു പൊതുവായ അഭിപ്രായമാണു പറഞ്ഞതെന്നും ആരെയും ‘ബോഡി ഷെയ്മിങ്’ ചെയ്തിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ‘‘കായിക താരങ്ങൾ എപ്പോഴും ഫിറ്റായിരിക്കണമെന്നാണു ഞാൻ വിശ്വസിക്കുന്നത്. രോഹിത് ശർമയ്ക്കു ഭാരം കുറച്ചു കൂടുതലാണെന്ന് എനിക്കു തോന്നി. അതാണു ട്വീറ്റ് ചെയ്തത്.’’– ഷമാ മുഹമ്മദ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു ഭാരം കൂടുതലാണെന്ന പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് ഷമ മുഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

ഡ്രൈവിങ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ്, ആറ് മാസം കൊണ്ട് 31.60 ലക്ഷം രൂപ ലാഭം നേടാനായി: മന്ത്രി കെ.ബി ഗണേഷ് കുമാർ

രോഹിത് ശർമയെ മാത്രമല്ല മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ എംഎസ് ധോണി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, വിരാട് കോലി എന്നിവരുമായി താരതമ്യം ചെയ്തതിനെയും ഷമ മുഹമ്മദ് ന്യായീകരിച്ചു. ‘‘അതു പറയാനുള്ള അവകാശം എനിക്കുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ്. അങ്ങനെ പറഞ്ഞതിൽ എന്താണു തെറ്റ്?. ഇന്ത്യ- പാക്കിസ്ഥാനോടു തോറ്റപ്പോൾ മുഹമ്മദ് ഷമിക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്ന സമയത്തു വിരാട് കോലി അദ്ദേഹത്തെ പിന്തുണച്ചിരുന്നു. അതിന്റെ പേരിൽ കോലി നേരിടേണ്ടിവന്ന ആക്രമണങ്ങൾ മറക്കാനാകില്ല.’’

രോഹിത്തിനെ ടോസ് വീണ്ടും ചതിച്ചാശാനേ…തുടർച്ചയായ 14-ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം, നഷ്ടങ്ങളുടെ പട്ടികയിൽ രണ്ടാമൻ

‘‘ഒരു നല്ല ക്യാപ്റ്റൻ മുന്നിൽനിന്നു നയിക്കുന്ന ആളായിരിക്കണം. റൺസ് സ്കോർ ചെയ്യണം. എതിരാളികളുടെ പ്രകടനവും അംഗീകരിക്കാൻ തയാറാകണം.’’– ഷമ മുഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോടു വെളിപ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ ഷമ മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റുകൾ നീക്കിയിരുന്നു. ഷമയുടെ വാക്കുകൾക്കെതിരെ കോൺഗ്രസ് പാർട്ടി തന്നെ നിലപാടെടുക്കുകയും ചെയ്തു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026