BREAKING NEWS

ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ…എഴുന്നേൽക്കെടാ, കണ്ണുതുറക്കെടാ. ഞാനാ അൻസാഫാണെടാ… അവരെന്തിനാടാ നിന്നെ കൊന്നുകളഞ്ഞത്’’… ‘ഇതു കണ്ടില്ലേ മുഖമൊക്കെ നീരുവച്ച്, ഫോട്ടോയിൽ കാണുന്നതുപോലെയാ ഞങ്ങളുടെ ഷഹബാസ്’- ടീച്ചറിന്റെ വാക്കുകൾ

· · 1 min read
Share: Copied!

‘താമരശ്ശേരി: ‘‘ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ… എഴുന്നേൽക്ക്, ‘‘ഷഹബാസേ എഴുന്നേൽക്കെടാ, കണ്ണുതുറക്കെടാ, ഞാനാ അൻസാഫാണെടാ’’ അവരെന്തിനാടാ നിന്നെ കൊന്നുകളഞ്ഞത്’’ നെഞ്ചുപൊട്ടിയുള്ള കൂട്ടുകാരൻ അൻസാഫിന്റെ കരച്ചിലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ച ചുങ്കം കടവൂർ മദ്രസഹാളിലെ ആൾക്കൂട്ടം ഉള്ളുലഞ്ഞ് കണ്ണീർവാർത്തു. കൂട്ടുകാരന്റെ ചങ്കുപൊട്ടിയുള്ള കരച്ചിൽ കണ്ട് ‘‘ഓൻ നമ്മടെ കൂടെയുണ്ട് എവിടെയും പോയിട്ടില്ലെടാ…’’ എന്ന് ഒപ്പമുണ്ടായിരുന്ന സൽമാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെയും കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഏതാനും ദിവസം മുൻപ് തോളിൽ കയ്യിട്ട് സൊറ പറഞ്ഞ് ചിരിച്ചുല്ലസിച്ച് യാത്ര പറഞ്ഞ പ്രിയ കൂട്ടുകാരൻ ഇന്നില്ലെന്ന് ഈ സഹപാഠികൾക്ക് ഓർക്കാൻ കൂടിയായില്ല…

അങ്ങനെയിപ്പോൾ മഴ നനയാതെ ഉറങ്ങി സമരം ചെയ്യണ്ട!!, പുലർച്ചെ മൂന്നുമണിക്കെത്തി ആശ വർക്കർമാരുടെ ടാർപോളിൻ അഴിപ്പിച്ച് പോലീസ്, വീണ്ടും പന്തലിൽ ഷീറ്റ് കെട്ടി സമരക്കാർ

പൂനൂരിലെ ട്യൂഷൻ സെൻററിൽ സഹപാഠികളാണ് ഷഹബാസും അൻസാഫും. ‘‘തലേദിവസം അവനെ ഞാൻ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല, അറിഞ്ഞിരുന്നെങ്കിൽ അവനെ ഒറ്റയ്ക്കുവിടുമായിരുന്നില്ല…’’ -ഷഹബാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടാനാകാതെ പലപ്പോഴും വാക്കുകൾ മുറിഞ്ഞുപോയ്ക്കോണ്ടിരുന്നു.

‘സിനിമയിലെ വയലൻസും ലഹരിയും കുട്ടികളെ സ്വാധീനിക്കുന്നു സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും’, പോലീസ് സുരക്ഷയിൽ ഷഹബാസ് പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാം, നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

ഏതാനും ദിവസം മുൻപ് വരെ തങ്ങളോടു കൂടിയുണ്ടായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ ജീവനറ്റുകിടക്കുന്ന കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു സഹപാഠികൾക്ക്. അവരെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു നാട്ടുകാർ. അവരെ ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമ്പോൾ വട്ടോളി എംജെഎച്ച്എസ്എസ് അധ്യാപകരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പി. ‘‘നിഷ്കളങ്കതയുള്ള പാവം മോനായിരുന്നു ഷഹബാസ്’’ കെമിസ്ട്രി അധ്യാപിക സെലീനയുടെ വാക്കുകൾ. ‘ക്ലാസിൽ അച്ചടക്കമുള്ള കുട്ടിയായിരുന്നു. പ്രശ്നക്കാരുടെ കൂട്ടത്തിലുമല്ല. കഴിഞ്ഞവർഷത്തെ ക്ലാസ് ലീഡറായിരുന്നു. എല്ലാത്തിലും സജീവമായിരുന്നു.പഠനത്തിലും മിടുക്കൻ. മോഡൽ പരീക്ഷയുടെ മീറ്റിങ്‌ ശനിയാഴ്ച നടക്കാനിരുന്നതാണ്. അപ്പോഴാണ് സംഭവം. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയല്ലേ കുട്ടികൾ കൊല്ലുന്നത്. മരിച്ചുകിടക്കുന്ന മുഖംകണ്ടാൽ അവനാണെന്ന് തോന്നുകയില്ല. നീരുവച്ച് വല്ലാതെയായിട്ടുണ്ട്. ഫോട്ടോയിൽ കാണുന്നതാണ് യഥാർഥമുഖം. ഞങ്ങളുടെ ഷഹബാസിനെ അങ്ങനെ ഓർക്കാനാണ് ഞങ്ങൾക്കും ഇഷ്ടം’- ടീച്ചർ പറയുമ്പോൾ കേട്ടുനിന്നവരുടെ മനസിടറി.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026