BREAKING NEWS

ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിച്ചു!! ലാത്തിച്ചാർജിന് കമാൻഡ് നൽകിയിട്ടില്ല,പോലീസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു, പിന്നിൽ ആരെന്നു കണ്ടെത്താൻ അന്വേഷണം നടക്കുന്നു- കോഴിക്കോട് റൂറൽ എസ്പി

· · 1 min read
Share: Copied!

കോഴിക്കോട്: ഷാഫി പറമ്പിലിൽ എംപിക്കെതിരായ മർദനത്തിൽ പോലീസിനെതിരെ കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു. പോലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കെ.ഇ ബൈജു പറ‍ഞ്ഞു. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്നു ഞങ്ങൾ ലാത്തി ചാർജ് ചെയ്തിട്ടില്ല. ലാത്തി ചാർജ് ചെയ്യാനുള്ള ഒരു കമാൻഡ് നൽകുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ അവിടെ നടന്നിട്ടില്ല. പക്ഷെ ഞങ്ങളുടെ കൂടെയുള്ള ചില ആളുകൾ മനഃപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്. കെ.ഇ ബൈജു കൂട്ടിച്ചേർത്തു

അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് നടപടിയിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഡിജിപിക്ക് പരാതി നൽകി. രണ്ട് ഡിവൈഎസ്പിമാർക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പോലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. നടപടിയുണ്ടായില്ലെങ്കിൽ റൂറൽ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.

ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോ​ഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺ​ഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026