BREAKING NEWS

“ലാത്തി വീശിയപ്പോൾ മീനിന്റെ മണം കയ്യിൽനിന്നു കിട്ടി”, ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി മീൻ വെട്ടിക്കൊടുത്താണ് ‍ഡിവൈഎസ്പി വരുന്നത്, ഇതെല്ലാം മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി, എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കേണ്ട, പരിഹാസവുമായി എം ശിവപ്രസാദ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ ഡിവൈഎസ്പിയെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ലാത്തി ചാർജിനു നേതൃത്വം കൊടുത്ത ഡിവൈഎസ്പി ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ മീൻവെട്ടിക്കൊടുക്കുന്ന ആളാണെന്നായിരുന്നു ശിവപ്രസാദിന്റെ പരിഹാസം.‘‘ലാത്തി വീശിയപ്പോൾ മീനിന്റെ മണം കയ്യിൽനിന്നു കിട്ടി. നന്നായി മീൻ കഴിക്കുന്ന ആലപ്പുഴക്കാരനാണ് ആഭ്യന്തര മന്ത്രി.

എസ്എഫ്ഐയെ നേരിടാൻ വരുന്നതിനു മുൻപു പച്ച മീൻ വാങ്ങി ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി വെട്ടിക്കൊടുത്ത് ‍ഡിവൈഎസ്പി കാലു പിടിച്ചു. തനിക്കിഷ്ടമുള്ളിടത്തു നിയമനം നൽകണമെന്നും ഡിജിപിയായി കണ്ണടയ്ക്കാൻ അവസരം തരണമെന്നുമൊക്കെയായിരുന്നു അപേക്ഷ.

ഇതെല്ലാം ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി. എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കേണ്ട’’ – എന്നായിരുന്നു ശിവപ്രസാദിന്റെ പരാമർ‌ശം.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026