BREAKING NEWS

‘പ്രതിഷേധക്കാർ പഠന ക്യാമ്പിന് പോയിരിക്കുന്നു’… എസ്എഫ്ഐ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകരോട് എത്താൻ പറഞ്ഞത് 11 മണിക്ക്, ഉച്ചയ്ക്ക് ഒരുമണിയായിട്ടും സമരം ചെയ്യാൻ ആളില്ല, ഒടുവിൽ പ്രതിഷേധ സമരം മാറ്റിവച്ചു, സമരക്കാരെ നിയന്ത്രിക്കാൻ വാഹനങ്ങൾ തടഞ്ഞും വൻ പോലീസ് സന്നാഹവുമായി കോട്ടയം എസ്പി ഓഫിസിനു മുന്നിൽ കാത്തുകെട്ടി പോലീസുകാരും

· · 1 min read
Share: Copied!

കോട്ടയം: ജില്ലയിൽ എസ്എഫ്‌ഐ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് സമരം ചെയ്യാൻ ആളില്ലാത്തതിനെത്തുടർന്ന് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോട്ടയം എസ്പി ഓഫിസിനു മുന്നിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. മാർച്ച് രാവിലെ 11 മണിക്ക് മാർച്ച് എസ്പി ഓഫീസിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിട്ടും മാർച്ച് എത്തിയില്ല.

അതേസമയം മാർച്ച് കണക്കിലെടുത്ത് എസ്പി ഓഫീസിനു മുന്നിൽ പോലീസ് വലിയ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. രാവിലെ 10:30-ഓടെ തന്നെ കെകെ റോഡിൽ ബാരിക്കേഡുകൾ നിരത്തി ഗതാഗതം പൂർണമായും തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പഠന ക്യാമ്പിന് പോയ വിദ്യാർഥികൾ ജില്ലയിൽ തിരിച്ചെത്താത്തതിനാലാണ് മാർച്ച് മാറ്റിവെക്കേണ്ടി വന്നതെന്നാണ് എസ്എഫ്‌ഐ നേതൃത്വം നൽകുന്ന ഔദ്യോഗിക വിശദീകരണം. മാറ്റിവെച്ച മാർച്ച് ഇനി എന്ന് നടത്തുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല.

പരസ്യമായി തെറിവിളിച്ചിട്ടും എസ്ഐ കയ്യുംകെട്ടി നോക്കിയിരുന്നു, ഭീഷണിപ്പെടുത്തി മാപ്പപേക്ഷ എഴുതി വാങ്ങി, ഇവരൊക്കെ പരീക്ഷ എഴുതിത്തന്നെയാണോ ഈ പദവിയിൽ എത്തിയത്?? ഇങ്ങനൊരു എസ്.ഐയെ സിനിമയിൽ പോലും കണ്ടിട്ടില്ല. പുരുഷ ഉദ്യോഗസ്ഥർ ആയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു- ഹന്‍സിബ ഹസന്‍

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026