BREAKING NEWS

“എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു”, പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്.

· · 1 min read
Share: Copied!

തിരുവനന്തപുരം :  സൈബര്‍ ആക്രമണത്തിന് പിന്നാലെ പരാതി നല്‍കി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നെന്നാണ് ഡി ജി പിക്കും സൈബര്‍ പോലീസിനും നല്‍കിയ പരാതിയിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറയുന്നത്.

തന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നാരോപിച്ച് ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വ്യാജവും മാനഹാനി ഉണ്ടാക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായാണ് പരാതി. തന്റെ വ്യക്തിപരമായ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ഓപറേഷന്‍ തൂഫാന്റെ പേരില്‍ തനിക്കെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മിച്ചു.

ഇത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു. പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന വ്യാജ പ്രചാരണം വരെ നടത്തിയെന്നും പരാതിയില്‍ആരോപിക്കുന്നു. ആലപ്പുഴ പോലീസിന്റെ ജില്ലാ സൈബര്‍ ക്രൈം വിങ്ങിൽ രണ്ട് പരാതികളാണ് നല്‍കിയിട്ടുള്ളത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026