BREAKING NEWS

‘ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഏമാരും , എസ്എൻഡിപിയും, എൻഎസ്എസ്സും’… വർ​ഗീയത വിളമ്പി പിസി ജോർജ്!! ‘ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്, ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്’- എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ്

· · 1 min read
Share: Copied!

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെ വർ​ഗീയത വിളമ്പി പിസി ജോർജ്. ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും എന്നായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തതിനു പിന്നാലെ പിസി ഫേസ്ബുക്കിൽ കുറിച്ചത്.

പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും 😎
ജന വികാരം മാനിച്ചാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരോട് കർണാടകയിലും, മധ്യ പ്രദേശിലും, രാജസ്ഥാനിലും ഒന്നും ഹൈ കമാൻഡ് ചെവി കൊടുക്കാത്ത ജന വികാരത്തിനു കേരളത്തിൽ മാത്രം ചെവി കൊടുത്തെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.

അതേസമയം പിസി ജോർജിന്റെ പോസ്റ്റിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ് രം​ഗത്തെത്തി. ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ് കുറിച്ചു. ഇതിനി‌ടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വർഗീയ പ്രചാരണമാണ് നടക്കുന്നത്.

എം ശിവപ്രസാദിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്! ലീഗിന് വഴങ്ങി ശ്രീ. കെ.സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിൻറെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ.സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ കേരളത്തിലും നിർത്തി എന്നാണ്. ശ്രീ. കെ. സി.യെ പറ്റി കേരളത്തിലെ ലീഗ്ക്കാർ പറഞ്ഞതിനോട് ഈ കാര്യത്തിൽ ഞാൻ യോജിക്കുന്നു. വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് യുഡിഎഫ് ആണ്. എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിൻറെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം!

‘സമുദായ സംഘടനകൾക്ക് മറുപടി പറയാനല്ല ഞാൻ നിൽക്കുന്നത്… ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളിൽ കെട്ടടങ്ങും!! ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രം, ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് യുഡിഎഫിന് മന്ത്രിസഭ ഉണ്ടാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല’- അടൂർ പ്രകാശ്

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026