Uncategorized

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംഘ്പരിവാറിന്റെ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി, വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണം, പദ്ധതിയിൽ നിന്ന്‌ ഉപാധികളൊന്നുമില്ലാതെ പിൻവാങ്ങണമെന്ന്‌ എസ്എഫ്ഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ നിന്ന്‌ ഉപാധികളൊന്നുമില്ലാതെ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‌ നിവേദനം നൽകി. വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണമെന്നും അഭ്യർഥിച്ചു.

എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, കേന്ദ്രകമ്മിറ്റിഅംഗം ടോണി കുര്യാക്കോസ്‌ എന്നിവരാണ്‌ നിവേദനം കൈമാറിയത്‌. കേരളത്തിന്റെ പുരോഗമന മതേതനിരപക്ഷ പാരമ്പര്യത്തിന്‌ വിഘാതമാകുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്.

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിപരീതമായി സംഘ്പരിവാറിന്റെ പുതിയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ്. എൻഇപി 2020 സംഘപരിവാറിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള സാംസ്കാരിക ദേശീയതക്ക്‌ വഴിയൊരുക്കും. ജനാധിപത്യ മതേതനിരപക്ഷ കേരളത്തിന്‌ അതിനെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന്‌ നിവേദനത്തിൽ പറയുന്നു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026