BREAKING NEWS

കാലിനു നീരുമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, നിലത്തേക്കു വീണ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ നായ ചെവിക്കുപിറകിൽ കടിച്ചു പരുക്കേൽപ്പിച്ചു, ആക്രമണം അമ്മ കൈക്കുഞ്ഞുമായി സമീപത്തുനിന്ന് കയ്യിലിരുന്ന ലോട്ടറി വിറ്റുകൊണ്ടിരിക്കെ!! കുടമാളൂരിൽ തെരുവുനായയുടെ കടിയേറ്റത് 12 പേർക്ക്

· · 1 min read
Share: Copied!

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കെത്തിയ 5 വയസുള്ള പെൺകുഞ്ഞിനെ തെരുവുനായ കടിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ കുഞ്ഞിന്റെ ചെവിയുടെ പിറകിലാണ് നായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.

ആശുപത്രി വളപ്പിൽ പൊടിപാറ ബിൽഡിങ്ങിനു സമീപമുള്ള ശുചിമുറിയുടെ എതിർവശത്തെ മരത്തിന്റെ ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു അഞ്ചുവയസുകാരി. അടുത്തുതന്നെ കൈക്കുഞ്ഞിനെയെടുത്ത് അമ്മ വിന്നു നിൽക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ ഉണ്ടായ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും കുഞ്ഞുങ്ങളും. തിരക്കു കുറഞ്ഞിട്ട് ഡോക്ടറെ കാണാം എന്നു കരുതിയാണ് അവർ പൊടിപാറ ബിൽഡിങ്ങിനു സമീപത്തേക്കു മാറിയത്. ഇതിനിടെ വിന്നു കയ്യിലിരുന്ന ലോട്ടറി വിൽക്കുകയായിരുന്നു. ഇതിനിടയിലാണ് നായയുടെ കടിയേറ്റത്. നായയെ കണ്ട് കുട്ടി പിടഞ്ഞ് എഴുന്നേൽക്കുന്നതിനിടെ നിലത്തേക്ക് വീഴുകയായിരുന്നു. ഈ സമയം ചാടിയെത്തിയ നായ കുട്ടിയുടെ ചെവിക്ക് പിറകിൽ കടിക്കുകയായിരുന്നു.

ഉടൻ തന്നെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. മുറിവ് ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ തുന്നലിടുമെന്നും അധികൃതർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് നൽകി. അതേസമയം ഇതു കൂടാതെ കോട്ടയം ജില്ലയിൽ മാത്രം 12 പേർക്ക് ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു, കുടമാളൂരിലാണ് മറ്റു 12 പേർക്ക് കടിയേറ്റത്.

നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോൾ യുഎൻ പൊതുസഭയിൽ കൂട്ട വാക്കൗട്ട്; ‘ഭീരുക്കൾ പുറത്തുപോകട്ടെ, എന്നെ നിശബ്ദനാക്കാനാകില്ല’യെന്ന് പ്രതികരണം

BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026
BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026