BREAKING NEWS

ആരോപണങ്ങൾക്കു പിന്നിൽ വൻ ​ഗൂഢാലോചന- രാഹുൽ!! പൊതുമധ്യത്തിൽ രാഹുൽതന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ- നേതൃത്വം, നിയമസഭയിൽ ഇനി സ്വതന്ത്രൻ, സീറ്റ് മാറും, സംസാരം കുറയും….

· · 1 min read
Share: Copied!

തിരുവനന്തപുരം: തനിക്കെതിരായി കഴിഞ്ഞ കുറച്ചുനാളുകളായി ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.

അതേസമയം പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കാനായി സ്പീക്കർക്കു കോൺഗ്രസ് കത്ത് കൊടുക്കുന്നതോടെ രാഹുൽ ‘സ്വതന്ത്ര’ അംഗമായി നിയമസഭയിൽ മാറും. സഭ ചേരുന്ന അവസരങ്ങളിൽ ഒരു മിനിറ്റിൽ കൂടുതൽ പ്രസംഗിക്കാൻ അവസരവും ലഭിക്കില്ല. കൂടാതെ നിലവിലുള്ള സീറ്റും മാറിയേക്കാം. നിയമസഭാ സമിതികളിൽനിന്നു നീക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുമ്പോൾ കോൺഗ്രസിന്റെ വിപ്പ് രാഹുലിന് ബാധകമാകില്ല. സഭയിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം തേടും. കൂടുതൽ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്തുനിന്നു രാജിവയ്പ്പിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.

അതേസമയം രാഹുലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് ഇന്നലെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പാർലമെൻററി പാർട്ടിയിലും അംഗത്വമുണ്ടാകില്ല. എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും.

ട്രംപിന്റെ പ്രതികാരത്തീരുവ ഇന്ത്യയിൽ നാളെ മുതൽ പ്രാബല്യത്തിൽ; ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ, ‘തീരുവയിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല’

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026