BREAKING NEWS

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അമൂല്യ വസ്തുക്കൾ കാണാതായത് സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ ഗുരുതര വീഴ്ചകളാണെന്ന് റിപ്പോർട്ട്; ‘രാജകുടുംബവുമായി ബന്ധമുണ്ടെന്ന പേരും പറഞ്ഞ് പലരും സുരക്ഷാ പരിശോധനകളില്ലാതെ കയറി ഇറങ്ങുന്നു‘

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ. ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി വഴി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ തുടർനടപടികളിൽ സർക്കാർ നിയമോപദേശം തേടാനിടയുണ്ട്. ഇതിനിടെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം നാളെ ചേരാനിരിക്കുകയാണ്.

ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായത് സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലുണ്ടായ ഗുരുതര വീഴ്ചകളാണെന്ന സൂചനകളാണ് റിപ്പോർട്ടിലുള്ളത്. കോടികൾ വിലമതിക്കുന്ന ചില വസ്തുക്കളുടെ കണക്കെടുപ്പിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും, അറ്റകുറ്റപ്പണികൾക്കായി മാറ്റിയ സ്വർണവിളക്ക് പിന്നീട് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിന് പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. “വൈര നമ” എന്നറിയപ്പെടുന്ന ആഭരണം മാസങ്ങളായി കാണാനില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്.

ക്ഷേത്രത്തിലെ സുരക്ഷാ പരിശോധനകൾ മറികടന്ന് ചിലർ പ്രവേശിക്കുന്നുവെന്നതും റിപ്പോർട്ടിൽ ഗുരുതരമായി ചൂണ്ടിക്കാണിക്കുന്നു. രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന പേരിൽ ചിലർക്ക് പ്രത്യേക ഇളവുകൾ ലഭിക്കുന്നതായും, പ്രധാന പ്രവേശന കവാടങ്ങൾ ഒഴിവാക്കി ചെമ്പകത്തുമൂട് വഴി പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇത്തരത്തിലുള്ള പ്രവേശനങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.

ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ ഉൾപ്പെടെ സ്ഥിരമായി പരിശോധനകളില്ലാതെ പ്രവേശിക്കുന്നവരുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിലെ സ്വർണക്കട്ടികൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ സൂക്ഷിപ്പുസംവിധാനം അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ഇതിനുപുറമെ, നിലവറയിൽ സൂക്ഷിച്ചിരുന്ന “പൂവട്ടക” എന്ന വസ്തു കാണാതായെന്ന പരാതിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പിന്നീട് അത് തിരികെ ലഭിച്ചുവെന്ന വിശദീകരണം ഉണ്ടായെങ്കിലും സംഭവത്തിൽ സമഗ്ര അന്വേഷണം നടന്നില്ലെന്നാണ് കണ്ടെത്തൽ. രണ്ട് മാസം മുൻപാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026