BREAKING NEWS

കാറിലിരുന്ന് ബൈക്ക് യാത്രികന്റെ മുഖത്ത് തുപ്പി, ചോദ്യം ചെയ്തതോടെ പ്രതികളിലൊരാൾ വാഹനത്തിൽ നിന്നിറങ്ങി യുവാവിന്റെ മുഖത്തേക്ക് വായിൽ വെള്ളം നിറച്ച് വീണ്ടും തുപ്പി, ഹെൽമറ്റ് വലിച്ചൂരി തലയുടെ പിൻഭാ​ഗത്ത് അടിച്ചു, ഹെൽമറ്റ് റോഡിലിട്ട് അടിച്ചു തകർത്തു- കേസ്

· · 1 min read
Share: Copied!

കൊച്ചി: കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യംചെയ്ത സ്കൂട്ടർ യാത്രികനെ കാറിലെത്തിയ സംഘം ക്രൂരമായി മർദിച്ചു. കലൂർ- കടവന്ത്ര റോഡിലാണ് സംഭവം. പരാതിക്കാരനായ റിജോ ജോയ് (42) സ്കൂട്ടറിൽ യാത്രചെയ്യവേ കാറിൽ യാത്ര ചെയ്തിരുന്ന ഒരാൾ റിജോയുടെ മുഖത്ത് തുപ്പുകയായിരുന്നു.

ഇത് ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്ന പ്രതികളിലൊരാൾ ഇറങ്ങിവന്ന് വായിൽ വെള്ളം നിറച്ച് തുപ്പുകയും തടഞ്ഞുനിർത്തി റിജോയുടെ ഹെൽമെറ്റ് ബലമായി ഊരിയെടുത്ത് തലയുടെ പിൻഭാഗത്ത് അടിക്കുകയുമായിരുന്നു. പിന്നാലെ ഹെൽമെറ്റ് റോഡിലിട്ട് അടിച്ചുതകർത്തു. സംഭവത്തിൽ കടവന്ത്ര പോലീസ് കണ്ടാലറിയാവുന്ന പ്രതികളുടെ പേരിൽ കേസെടുത്തു.

പരാതിയിൽ കഴമ്പുണ്ട്!! കൗൺസിലർ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ വ്യാജ ഒപ്പിട്ടു- വി.വി. രാജേഷിനും കൗൺസിലർ സുഗതനുമെതിരെ കേസ്

BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026