BREAKING NEWS

എന്റെ മകളെ വേഗം രക്ഷിക്കൂ, അവളുടെ സമയം പരിമിതമാണ്: യെമനില്‍നിന്ന് നിമിഷ പ്രിയയ്ക്കായി കണ്ണീരോടെ അമ്മ; ഇറാന്‍ വഴിയുള്ള ചര്‍ച്ചകളും മന്ദഗതിയിലെന്ന് സൂചന

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: യെമനില്‍ ഹൂതികളുടെ ഭരണത്തിന്‍കീഴില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടണമെന്ന ആവശ്യവുമായി അമ്മ വീണ്ടും രംഗത്ത്. യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമിയാണ് ഇവരുടെ വധശിക്ഷ ശരിവച്ചത്. യെമനിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെയാണു പ്രേമകുമാരി വീണ്ടും ഇന്ത്യാ ഗവണ്‍മെന്റിനോട് നിമിഷ പ്രിയയുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. തന്റെ മകള്‍ക്ക് ഇനി അധികനാള്‍ ഇല്ലെന്നും എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ രക്ഷിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.

കേരള സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും അങ്ങേയറ്റം നന്ദിയുണ്ട്. അതുപോലെതന്നെ നിമിഷയെ രക്ഷിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയോടും നന്ദിയുണ്ട്. പക്ഷേ, ഇപ്പോള്‍ അവളെ രക്ഷിക്കാനുള്ള സമയം അധികരിച്ചു. ഇനിയും വൈകിയാല്‍ രക്ഷിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

പതിനൊന്നു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഏപ്രിലിലാണ് കണ്ടത്. അപ്പോള്‍ മമ്മീ എന്നുവിളിച്ച് ഓടിയെത്തുകയായിുന്നു. ഞങ്ങള്‍ രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനവളെ വര്‍ഷങ്ങള്‍ക്കുശേമഷമാണു കണ്ടതെന്നും അവര്‍ പറഞ്ഞു.

നേരത്തേ നിമിഷ പ്രിയയുടെ മോചനത്തിനായി വഴികള്‍ തെളിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മൂന്നുവട്ടം ചര്‍ച്ചകള്‍ നടന്നെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി അടുപ്പത്തിലുള്ള വ്യക്തി ക്ഷമിക്കാന്‍ തയാറെന്നും സൂചന ലഭിച്ചിരുന്നു. എന്നാല്‍, എന്തൊക്കെയാണു ബന്ധുക്കള്‍ അംഗീകരിച്ചതെന്നതിലും വ്യക്തതയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍, വിവരങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണെന്നും പുറത്തു ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ്. കുടുംബത്തില്‍നിന്ന് അവസാനമായി മാപ്പ് എഴുതി ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതെന്നും പറയുന്നു.

കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ കുടുംബവുമായി ഹൂതി അധികൃതര്‍ ബന്ധപ്പെടുമെന്നും അവര്‍ അനുമതി നല്‍കിയാല്‍ അപ്പോള്‍തന്നെ തൂക്കിലേറ്റുമെന്നും നിമിഷ പ്രിയയുടെ അമ്മയ്ക്കുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സാമുവല്‍ ജെറോം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇപ്പോള്‍ നേരിയ പ്രതീക്ഷയുണ്ട്. അവസാന സമ്മതം അറിയിക്കുന്നതില്‍ മഹ്ദിയുടെ കുടുംബം സമയമെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചര്‍ച്ചകള്‍ക്കു കൂടുതല്‍ സമയം ലഭിച്ചേക്കും. എന്നാല്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ പണത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് അഹിയുന്നത്. പണം നല്‍കിയതിലെ കാലാതാമസമാണ് ചര്‍ച്ചകള്‍ കുഴപ്പത്തിലാക്കിയതെന്നും ഇവര്‍ പറയുന്നു. രണ്ട് ഇന്‍സ്റ്റാള്‍മെന്റുകളിലായി 40,000 ഡോളറാണ് കൈമാറിയത്.

പ്രസിഡന്റ് വധശിക്ഷയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ നടപ്പാക്കണമെന്നതു വ്യക്തമല്ല. കുടുംബം അനുമതി നല്‍കിയാല്‍ ശിക്ഷ നടപ്പാക്കും. ബ്ലഡ് മണി സ്വീകരിക്കാന്‍ മഹ്ദിയുടെ കുടുംബത്തിനൊപ്പം ഗോത്രവര്‍ഗ നേതാക്കളും സമ്മതിക്കേണ്ടിവരും. നിമിഷയ്ക്കായി രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് പണവും നല്‍കിയിട്ടുണ്ടെന്നു ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്ര പറഞ്ഞു. ഡിസംബര്‍ 27ന് പണം നല്‍കി. ഇതൊരു ജീവിതത്തിന്റെ പ്രശ്നമാണ്. എന്നാല്‍, വിഷയത്തില്‍ തത്സമയം വിവരങ്ങള്‍ ലഭിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇവിടെ എംബസി ഇല്ലെന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്. പ്രേമകുമാരിയമ്മ യെമനില്‍ തുടരുന്നതിലും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അവര്‍ക്കു ഇരയുടെ കുടുംബവുമായി സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണു തുടരുന്നതെന്നാണു ചോദ്യം. മകളുമായി മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പ്രേമകുമാരിയമ്മ. എട്ടുമാസമായി ഇവര്‍ യെമനിലുണ്ട്. കുഴപ്പമില്ലെന്നാണു മകള്‍ കാണുമ്പോഴൊക്കെ പറയുന്നതെന്നും ഇവര്‍ പറഞ്ഞു.

ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് അവിവാഹതനായ യുവാവിനൊപ്പം പോയി; പിന്നാലെ ആലപ്പുഴയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു

ജോർദ്ദാനിലേക്കു പോയത് സന്ദർശക വിസയിൽ, ഇസ്രയേൽ ​ഗൈഡിന് കൈമാറിയത് തുമ്പ ഏജന്റ്, വെടിയേറ്റത് കാലിന്, തോമസിന്റെ തലയ്ക്കാണ് വെടിയേറ്റത്, തൽക്ഷണം മരിച്ചു, ഇസ്രയേലിൽ നിന്ന് രക്ഷപ്പെട്ട എഡിസൺ

 

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026