BREAKING NEWS

പഴയ റോളിലേക്ക് സഞ്ജു തിരിച്ചെത്തുന്നു, രാജസ്ഥാന്റെ തലവര മാറുമോ?

· · 1 min read
Share: Copied!

ബെംഗളൂരു: പരുക്കിനെ തുടർന്നു ഇംപാക്ട് പ്ലേയറുടെ റോളിലിറങ്ങിയിരുന്ന മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി ഉടൻ ചുമതലയേൽക്കും. പരുക്കിൽ നിന്നു മുക്തനായ സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകി. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണു സഞ്ജു സാംസണു വിരലിനു പരുക്കേറ്റത്. പരുക്കുമാറിയെങ്കിലും ഐപിഎൽ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാൻ റോയൽസിനായി ഇംപാക്ട് പ്ലേയറുടെ റോളിലായിരുന്നു സഞ്ജു കളിച്ചത്.

ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ സഞ്ജു രാജസ്ഥാനെ നയിക്കും. പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റ രാജസ്ഥാൻ ചെന്നെ സൂപ്പർ കിങ്സിനെതിരെ ആറു റൺസ് വിജയവും സ്വന്തമാക്കി.

നിലവിൽ രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ. സഞ്ജു വരുന്നതോടെ ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പറുടെ റോളിൽനിന്നു മാറി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ മത്സരങ്ങൾ തോറ്റതോടെ ടീമിനെതിരെ വൻ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ജോസ് ബട്‍ലറും ട്രെന്റ് ബോൾട്ടും ഉൾപ്പടെയുള്ള വിദേശ താരങ്ങളെ നിലനിർത്താതെ രാജസ്ഥാൻ ഇന്ത്യൻ യുവതാരങ്ങൾക്കു വേണ്ടിയാണു കൂടുതൽ തുക ചെലവഴിച്ചത്. ഇതു വലിയ ചർച്ചകൾക്കു വഴിവെച്ചിരുന്നു. താരലേലത്തിലും വലിയ താരങ്ങളെ ടീമിലെത്തിക്കാൻ രാജസ്ഥാനു സാധിച്ചിരുന്നില്ല.

പോക്സോ കേസിൽ പെടുത്താൻ 17 കാരനെ എഫ്ഐആറിൽ 18 വയസാക്കി, ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെവിടില്ലെന്നു വീട്ടിലെത്തി സിഐ ഭീഷണിപ്പെടുത്തി!! ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചതല്ല, കൊലപാതകമെന്ന് കുടുംബം

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026