BREAKING NEWS

‘ചേട്ടൻ വന്നല്ലേ’….നിന്ന നിൽപിൽ രാജസ്ഥാൻ ജേഴ്സിയിൽ നിന്ന് ചെന്നൈ ജേഴ്സിയിലേക്കൊരു കൂടുമാറ്റം!! “ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ മടയിലേക്ക്, സ്വാ​ഗതം സഞ്ജു”… എഐ ഉപയോ​ഗിച്ച് മലയാളി തലയുടെ വരവ് ആഘോഷമാക്കി ചെന്നൈ- VIDEO

· · 1 min read
Share: Copied!

ചെന്നൈ: ചുറ്റും ആർ‍ത്തിരമ്പുന്ന ആരാധകൻ, സഞ്ജുവിനെ കൈ ചൂണ്ടി ചുറ്റുമുള്ളവ കാണിക്കുന്ന എംഎസ് ധോണി… പൊടുന്നനെ രാജസ്ഥാൻ ജേഴ്സി അപ്രത്യക്ഷമായി, പകരം ചെന്നൈയുടെ മഞ്ഞ ജേഴ്സിയണിഞ്ഞ് മലയാളി താരം സഞ്ജു സാംസൺ… രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള കൂടുമാറ്റം എഐ ഉപയോ​ഗിച്ച് ​ഗംഭീരമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ബ്ക്​ഗ്രൗണ്ടിൽ ആവേശം സിനിമയിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനവും…

അടുത്ത സീസണിലേക്കുള്ള താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന ദിവസമായ ശനിയാഴ്ച രാവിലെയാണ് മലയാളി താരത്തെ ടീമിലെത്തിച്ച കാര്യം ചെന്നൈ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദിവസങ്ങൾക്കു മുൻപുതന്നെ താരത്തെ ടീമിലെടുക്കാൻ കരാറായെങ്കിലും അവസാന ദിവസം വരെ കാത്തിരുന്ന ശേഷമാണ് സഞ്ജു–ജഡേജ കൈമാറ്റക്കരാറിന്റെ പ്രഖ്യാപനമെത്തിയത്. ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ സ്വന്തം മടയിലേക്ക്, സ്വാഗതം സഞ്ജു’ എന്ന കുറിപ്പോടെ പങ്കുവച്ച ‘എഐ’ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോയുടെ അവസാനം ചേട്ടൻ വന്നല്ലേയെന്ന് മലയാളത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

അതേസമയം രാജസ്ഥാൻ റോയൽസ് നൽകിയ 18 കോടി രൂപയാണ് സഞ്ജുവിന് ചെന്നൈ സൂപ്പർ കിങ്സ് നൽകുക. സഞ്ജുവിനെ ടീമിലേക്കു സ്വാഗതം ചെയ്യുന്നതായി ചെന്നൈ മാനേജിങ് ഡയറക്ടർ കെ.എസ്. വിശ്വനാഥും പ്രതികരിച്ചു. ‘‘ചെന്നൈയുടെ ആഗ്രഹങ്ങൾക്കൊപ്പം ചേരുന്ന കഴിവുകളും നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് സഞ്ജു. ഭാവി മുന്നിൽ കണ്ടുകൊണ്ട് വളരെയധികം ചിന്തിച്ചെടുത്ത തീരുമാനമാണിത്.’’– കെ.എസ്. വിശ്വനാഥൻ പ്രസ്താവനയിൽ അറിയിച്ചു.

അതേപോലെ ടീം വിട്ടുപോകുന്ന രവീന്ദ്ര ജഡേജയ്ക്കും സാം കറനും വിശ്വനാഥൻ നന്ദി അറിയിച്ചു.‘‘ജഡേജയുടേയും സാം കറന്റെയും സമ്മതത്തോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് എത്തിയത്. ജഡേജ ക്ലബ്ബിനു നൽകിയ മഹത്തായ സംഭാവനകൾക്ക് ഞങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ട്. ജഡേജയ്ക്കും സാം കറനും എല്ലാ ആശംസകളും അറിയിക്കുന്നു.’’– ചെന്നൈ സൂപ്പർ കിങ്സ് വ്യക്തമാക്കി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026