BREAKING NEWS

ഓസ്ട്രേലിയൻ മണ്ണിൽ കം​ഗാരുക്കളോട് ഏറ്റുമുട്ടാൻ സഞ്ജു സാംസണും? ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടി മലയാളി താരത്തിനു കാത്തിരിക്കേണ്ടി വന്നത് രണ്ടു വർഷം

· · 1 min read
Share: Copied!

ഏക​ദിനത്തിൽ രോഹിത് ശർമയുടേയും വിരാട് കോലിയുടേയും മടങ്ങിവരവ് ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കുമ്പോൾ മലയാളികൾക്ക് ആഘോഷിക്കാൻ രണ്ടു വർഷത്തിനു ശേഷം സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ഏഷ്യ കപ്പിലെ ഗംഭീര പ്രകടനമാണ് മലയാളി താരത്തിനു ഏകദിന ക്രിക്കറ്റിലേക്കു വഴിതുറക്കുന്നതെന്ന് സൂചന. ഏഷ്യാക്കപ്പിൽ 7 മത്സരങ്ങളിൽ നിന്നുള്ള 4 ഇന്നിങ്‌സുകളിലായി 132 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ പാക്കിസ്ഥാനെതിരെയുള്ള ഫൈനൽ മത്സരത്തിൽ തിലക് വർമയോടൊപ്പം നിർണായകമായ പാർട്ണർഷിപ്പും അദ്ദേഹം പടുത്തുയർത്തി.

ഇതോടെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരുക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജു സാംസണിന്റെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്.

ആദ്യ വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനാണ് അവസരം ലഭിക്കുക. രണ്ടാം വിക്കറ്റ് കീപ്പർ റോളിലേക്കാണ് സഞ്ജുവിന് ക്ഷണം. ദ്രുവ് ജുറെലാണ് പരിഗണനയിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ബാക്കപ്പ് ഓപ്പണറായി അഭിഷേക് ശർമയെയും പരി​ഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

രണ്ടു വർഷങ്ങൾക്കു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി കളിച്ചത്. അന്ന് നിർണായക മത്സരത്തിൽ തിലക് വർമയൊഴികെ മറ്റാരും ശോഭിക്കാതിരുന്ന സമയത്ത് 114 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറുകളുമടക്കം 108 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. കൂടാതെ കളിയിലെ താരവുമായി. അതേസമയം ഇതുവരെ കളിച്ച 16 ഏകദിനങ്ങളിൽ 14 ഇന്നിങ്സുകളിൽ നിന്നായി 16.66 ശരാശരിയിൽ 510 റൺസാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത് അതിൽ 3 അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾക്കൊള്ളുന്നു. സ്ട്രൈക്ക് റേറ്റ് 99.6.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026