BREAKING NEWS

“കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി…!! ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്… ആഹാ… സിപിഎം- ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ…?”

· · 1 min read
Share: Copied!

കൊച്ചി: രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രം​ഗത്ത്. കോർപ്പറേറ്റ് മുതലാളി ബിജെപിയെ വിലയ്ക്കുവാങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അദ്ധ്യക്ഷൻമാർക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാദ്ധ്യത എന്ന പരിഹാസവും ഉണ്ട്. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി എന്ന് അദ്ദേഹം പറയുന്നുണ്ട്.

കുംബിടിയാ… കുംബിടി…ഒരേസമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് കമ്മിറ്റി ഓഫിസിലും പങ്കെടുത്തതായി രേഖ, വൈസ് പ്രസിഡന്റടക്കം അഞ്ച് പഞ്ചായത്തംഗങ്ങൾക്കെതിരെ നടപടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യത.

ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള… ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും ? ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി.

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്: സംഘ്പരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുന്ന ആദ്യ ബിജെപി നേതാവ്

ഇന്നാണ് സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറുടെ പേര് കോർകമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം നിർദേശിച്ചത്. പ്രഖ്യാപനം നാളെയോടെ ഉണ്ടാകും എന്നാണ് അറിയുന്നത്. പറയത്തക്ക സംഘപരിവാർ പശ്ചാത്തലമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ പരീക്ഷണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. വളരാൻ ഏറെ അനുകൂലമായ സാഹചര്യം ഉണ്ടെങ്കിലും അത് മുതലെടുക്കാതെ ഗ്രൂപ്പുപോരിൽപ്പെട്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സംസ്ഥാനത്തെ പാർട്ടിക്ക് രാജീവിന്റെ വരവിലൂടെ പുതിയ ഉന്മേഷം ഉണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

പ്രഥ്വിരാജിനെ ക്രൂരനായ സംവിധായകന്‍ എന്ന് വിളിക്കാന്‍ കാരണമുണ്ട് മോഹന്‍ലാല്‍; ”എമ്പുരാനില്‍ ഡ്യൂപ്പിട്ട് ഒരു രംഗവും ചിത്രീകരിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026