BREAKING NEWS

ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ… തോൽവിയുടെ ജാള്യത മറക്കാൻ നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്, ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?… പി ജയരാജനെതിരെ സന്ദീപ് വാര്യർ

· · 1 min read
Share: Copied!

കാസർകോട്: തൃക്കരിപ്പൂരിൽ തന്നെ ജയിപ്പിക്കാൻ മുസ്‍ലിം വീടുകൾ കയറിയിറങ്ങി ലീഗ് മതവികാരം ഇളക്കിവിട്ടുവെന്ന സിപിഎം നേതാവ് പി. ജയരാജൻറെ ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാര്യർ എംഎൽഎ രം​ഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം തനിക്കെതിരെ പച്ച വർഗീയ പ്രചരണം അഴിച്ചുവിട്ടത് ആരാണെന്ന് ഈ നാടിന് നന്നായി അറിയാം, തോൽവിയുടെ ജാള്യത മറക്കാൻ ഇത്തരം നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് അപമാനിക്കുന്നതെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പി. ജയരാജൻ സന്ദീപ് വാര്യർക്കെതിരെ ആരോപണം ഉന്നയിച്ചത്. ”ഗോഡ്സെയെ പരസ്യമായി ന്യായം പറഞ്ഞ വിദ്വാനെ നിയമസഭയിൽ എത്തിക്കാൻ വേണ്ടി മതവികാരം ഇളക്കിവിട്ടു. ലീഗിന്റെ നേതാക്കന്മാർ മതനിരപേക്ഷതയ്ക്ക് വേണ്ടി നിൽക്കുന്ന പാർട്ടിയാണെന്നൊക്കെ പറയാറുണ്ടെങ്കിലും അവിടെ മുസ്‍ലിം മതവികാരം ഇളക്കിവിട്ടു. ഞങ്ങളുടെ പാർട്ടി സ്ഥാനാർഥിയായ പി.പി. മുസ്തഫയ്‌ക്കെതിരെ മുസ്‍ലിം വീടുകളിൽ പോയി പ്രചരിപ്പിച്ചു, അദ്ദേഹം മുസ്‍ലിം ചര്യ അനുസരിച്ച് ജീവിക്കാത്ത ആളാണെന്ന്.” എന്നായിരുന്നു ജയരാജൻ അഭിമുഖത്തിൽ പറ‍ഞ്ഞത്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

സഖാവ് പി. ജയരാജന്റെ പുതിയ കണ്ടെത്തൽ കണ്ടു. തൃക്കരിപ്പൂരിൽ ഞാൻ ജയിച്ചത് മുസ്‍ലിം ലീഗ് വീടുകൾ കയറിയിറങ്ങി മതവികാരം ഇളക്കിവിട്ടത് കൊണ്ടാണത്രേ.. ജയരാജൻറെ സ്ഥാനാർഥി ശ്രീ. വി.പി.പി മുസ്തഫയെയാണ് തൃക്കരിപ്പൂരിലെ പ്രബുദ്ധരായ ജനങ്ങൾ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം എനിക്കെതിരെ പച്ച വർഗീയ പ്രചരണം അഴിച്ചുവിട്ടത് ആരാണെന്ന് ഈ നാടിന് നന്നായി അറിയാം. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് ഈ കുറിപ്പ് മലിനമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ സഖാവ് പറഞ്ഞ ലീഗിൻറെ കാര്യം.. അതെ, മുസ്‌ലിം ലീഗ് പ്രവർത്തകർ എനിക്ക് വേണ്ടി കൈ മെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്.

അതൊരു പരസ്യമായ വസ്തുതയാണ്, അത് അഭിമാനത്തോടെ തന്നെ ഞാൻ പറയും. യുഡിഎഫ് പ്രവർത്തകരും ഈ നാടിന്റെ മാറ്റം കൊതിച്ച ജനങ്ങളും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് തൃക്കരിപ്പൂരിലെ വിജയം. ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ…തോൽവിയുടെ ജാള്യത മറക്കാൻ ഇത്തരം നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്. ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?

തെരഞ്ഞെടുപ്പ് കഴിഞ്ഞു. എനിക്ക് ഇപ്പോൾ തൃക്കരിപ്പൂരിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഭേദമില്ല. അവരുടെ എല്ലാവരുടെയും എംഎൽഎ ആയി ഞാൻ പ്രവർത്തിക്കും. പാർട്ടി, ജാതി, മതം ഇതൊന്നും ജനങ്ങൾക്ക് സേവനം ചെയ്യുന്ന കാര്യത്തിൽ തടസമേ അല്ല.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026