BREAKING NEWS

തങ്ങളുടെ സ്ഥാനാർഥി മുസ്ലിമാണ്, സന്ദീപ് മുസ്ലിം വിരുദ്ധനാണ് എന്ന വർഗീയ പ്രചാരണമാണ് സിപിഎം അഴിച്ചുവിട്ടത്”, ചെറുത്തത് ലീഗുകാര്‍, വിപിപി മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്ന പണിയാണ് പി ജയരാജൻ ഇപ്പോൾ ചെയ്യുന്നത്, ഇതൊക്കെ ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യം- സന്ദീപ് വാര്യര്‍

· · 1 min read
Share: Copied!

കാസർകോട്: തൃക്കരിപ്പൂരിൽ വർഗീയപ്രചാരണം നടത്തിയാണ് യു.ഡി.എഫ്. വിജയിച്ചതെന്ന സി.പി.എം. നേതാവ് പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ എം.എൽ.എ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വി.പി.പി. മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്ന പണിയാണ് പി. ജയരാജൻ ഇപ്പോൾ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇപ്പോൾ നടത്തുന്ന പ്രചാരണം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ജനവിധി അംഗീകരിക്കണം.

വി.പി.പി. മുസ്തഫയുടെ പരാജയത്തിൽ അദ്ദേഹത്തിനുണ്ടായ മുറിവിൽ മുളക് തേയ്ക്കുന്നതിന് തുല്യമാണ് ഇപ്പോൾ ജയരാജൻ നടത്തുന്ന പ്രസ്താവന. പ്രസ്താവനയ്‌ക്കെതിരെ കേസ് കൊടുക്കാനാണ് ജയരാജൻ പറയുന്നത്. അദ്ദേഹം ഇതിനേക്കാൾ വലിയ കേസുകളിലടക്കം പ്രതിയായതാണ്. അതുകൊണ്ട് അദ്ദേഹത്തിന് കേസുകളൊന്നും വലിയ പ്രശ്നമായിരിക്കില്ല. ആളുകൾ പ്രസംഗത്തിൽ പറഞ്ഞതിനൊക്കെ കേസ് കൊടുക്കാൻ സാധിക്കുമോയെന്നും എം.എൽ.എ ചോദിച്ചു. തൃക്കരിപ്പൂരിൽ കടുത്ത വർഗീയ പ്രചാരണം നടത്തിയത് സി.പി.എമ്മാണ്.

തങ്ങളുടെ സ്ഥാനാർഥി മുസ്‌ലിം സ്ഥാനാർഥിയാണ്, സന്ദീപ് മുസ്‌ലിം വിരുദ്ധനാണ് എന്ന കടുത്ത വർഗീയ പ്രചാരണമാണ് തൃക്കരിപ്പൂരിൽ സി.പി.എം. അഴിച്ചുവിട്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു. തനിക്കെതിരെയുണ്ടായ വർഗീയ പ്രചാരണം ചെറുത്തത് ലീഗുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കരിപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുസ്‌ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന് കഴിഞ്ഞദിവസം സി.പി.എം. നേതാവ് പി. ജയരാജൻ ആരോപിച്ചിരുന്നു. മതവികാരം ഇളക്കിവിടാനാണ് മുസ്‌ലിം ലീഗ് ശ്രമിച്ചത്. മുസ്‌ലിം വീടുകളിൽ പോയി എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി.പി. മുസ്തഫയ്‌ക്കെതിരെ പ്രചാരണം നടത്തി. മുസ്തഫ ഇസ്ലാമികചര്യയനുസരിച്ച് ജീവിക്കുന്നയാളല്ല, ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയി ചടങ്ങിൽ പങ്കെടുത്തില്ല തുടങ്ങിയ പ്രചാരണങ്ങളാണ് മുസ്‌ലിം ലീഗ് നടത്തിയതെന്നും ജയരാജൻ ആരോപിച്ചിരുന്നു. താൻ പറഞ്ഞത് തെറ്റാണെങ്കിൽ കേസ് കൊടുക്കാമെന്നും പി. ജയരാജൻ വെല്ലുവിളി ഉയർത്തിയിരുന്നു.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026