BREAKING NEWS

തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാർ, വകുപ്പ് മന്ത്രി അറിയാതെ ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി, അറിഞ്ഞത് മാധ്യമങ്ങളിലൂ‌ടെ, അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും- തീരുമാനം റദ്ദാക്കും, അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും

· · 1 min read
Share: Copied!

തിരുവനന്തപുരം: വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി നൽകിയ എക്സൈസ് കമ്മിഷണറുടെ തീരുമാനം റദ്ദാക്കാൻ ഒരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിച്ചതിനാലാണ് നടപടി. സംഭവത്തിൽ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അതൃപ്തി രേഖപ്പെടുത്തി. നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രി നിർദ്ദേശം നൽകി. എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും. അബ്കാരി ആക്ടിൽ ഭേദഗതി വരുത്തിയതിൽ നിയമപദേശം തേടും.

സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് എക്സൈസ് മന്ത്രി എം ലിജു അടിയന്തിരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത് സർക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ മന്ത്രിയും മുഖ്യമന്ത്രിയും അതൃപ്തി അറിയിച്ചു. നയപരമായ തീരുമാനം എടുക്കും മുൻപ് ആലോചന നടന്നില്ലെന്നാണ് ആക്ഷേപവും ഉയരുന്നത്. എന്നാൽ, നിയമപ്രകാരമാണ് നടപടിയെന്ന് എക്‌സൈസ് കമ്മീഷണറേറ്റ് അറിയിച്ചു. മുൻ സർക്കാരിൻറെ കാലത്ത് നൽകിയ അപേക്ഷയിലാണ് വിൽപനക്ക് അനുമതി നൽകിയത്. തീരുമാനത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ലിജു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം റദ്ദാക്കാനൊരുങ്ങുന്നത്.

പാലത്തിന്റെ 90% നിർമാണവും നടന്നത് LDFന്റെ കാലത്ത്, ഞങ്ങൾക്കും പങ്കുണ്ട്, വിസ്മരിക്കരുത്- മുൻ എംപി, പ്രസം​ഗിക്കാൻ അവസരം കിട്ടാത്തതിൽ പ്രതിഷേധിച്ച് പിണങ്ങിയിറങ്ങി സി.കെ. ആശ!! കെസിയുടെ പേര് ഓർമിപ്പിച്ച് സദസ്… ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്, നിങ്ങളുടെ കളിയൊക്കെ എനിക്ക് അറിയാം”- പികെ ബഷീർ, രാഷ്ട്രീയവിവാദങ്ങൾക്ക് വഴിമരുന്നിട്ട് മാക്കേകടവ്– നേരേകടവ് പാലം ഉദ്ഘാടനം

BREAKING NEWS
’വിയോജിപ്പുകളെ ഭീഷണിയായി കാണരുത്; യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തി; അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
18 Oct 2026
BREAKING NEWS
24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ 1,71,000 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് പണയം വച്ചു; കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ ആളെത്തിയില്ല; സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം!! പ്രതി പിടിയിൽ
18 Oct 2026
BREAKING NEWS
കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകളാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?? എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ തമ്മിലടി, ജോയിന്റ് സെക്രട്ടറിയെ മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു
18 Oct 2026
BREAKING NEWS
എന്റെയും കുടുംബത്തിന്റേയും മരണത്തിനു കാരണം സഹോദരിയും ഭർത്താവും- ഓഡിയോ സന്ദേശം...ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ, പിതാവ് ന്യൂഡിൽസിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും കൊടുത്തു, പിന്നിൽ സ്വത്ത് തർക്കം, മൂന്നുപേർ കസ്റ്റഡിയിൽ
18 Oct 2026