BREAKING NEWS

പാലത്തിന്റെ 90% നിർമാണവും നടന്നത് LDFന്റെ കാലത്ത്, ഞങ്ങൾക്കും പങ്കുണ്ട്, വിസ്മരിക്കരുത്- മുൻ എംപി, പ്രസം​ഗിക്കാൻ അവസരം കിട്ടാത്തതിൽ പ്രതിഷേധിച്ച് പിണങ്ങിയിറങ്ങി സി.കെ. ആശ!! കെസിയുടെ പേര് ഓർമിപ്പിച്ച് സദസ്… ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്, നിങ്ങളുടെ കളിയൊക്കെ എനിക്ക് അറിയാം”- പികെ ബഷീർ, രാഷ്ട്രീയവിവാദങ്ങൾക്ക് വഴിമരുന്നിട്ട് മാക്കേകടവ്– നേരേകടവ് പാലം ഉദ്ഘാടനം

· · 1 min read
Share: Copied!

ആലപ്പുഴ: രാഷ്ട്രീയവിവാദങ്ങൾക്കും വാക്കുതർക്കങ്ങൾക്കും കൊതിക്കെറുവിനും വേദിയായി മാക്കേകടവ്– നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. പാലത്തിന്റെ നിർമാണത്തിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ പങ്ക് ചൂണ്ടിക്കാട്ടി മുൻ എംപി എ.എം. ആരിഫ് രംഗത്തെത്തിയപ്പോൾ, പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വൈക്കം മുൻ എംഎൽഎ സി.കെ. ആശ വേദിവിട്ടു.

പാലത്തിന്റെ 90% നിർമാണവും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയതെന്ന് എ.എം. ആരിഫ് ഓർമിപ്പിച്ചു. അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഉദ്ഘാടനം നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി ലഭിക്കാത്തതിനാലാണ് അന്ന് ചടങ്ങ് നടക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാലം ഒരു ദിവസംകൊണ്ട് ഉണ്ടായതല്ലെന്നും വർഷങ്ങളായുള്ള ജനപ്രതിനിധികളുടെ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലമാണെന്നും ആരിഫ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ വിസ്മരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. ഇതോടെ ആരിഫിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ച് പരിഹസിച്ചു.

ഇതിനിടെ, ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി.) റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും രംഗത്തെത്തി. 647 കോടി രൂപയുടെ നിർമാണച്ചെലവ് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വൈക്കം മുൻ എംഎൽഎ സി.കെ ആശയും വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്തെ ഇടപെടലുകൾക്കിടയിലും ഉദ്ഘാടനച്ചടങ്ങിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് പ്രതിപക്ഷത്തിന്.

അതേസമയം സ്ഥലം എംപി കെ.സി വേണുഗോപാലിന്റെ പേര് പരാമർശിക്കാത്തതിനെക്കുറിച്ച് സദസിൽ നിന്ന് ചോദ്യം ഉയർന്നപ്പോൾ തന്നെ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പ്രതികരിച്ച് രം​ഗത്തെത്തി. കെ.സി. വേണുഗോപാൽ വേദിയിൽ ഇല്ലാത്തതിനാലാണ് പേര് പറയാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.“ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്. നിങ്ങളുടെ കളിയൊക്കെ എനിക്ക് അറിയാം” എന്ന മന്ത്രിയുടെ പരാമർശവും ചടങ്ങിൽ ശ്രദ്ധേയമായി.

മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം, പിതാവിന് മകന്റെ ക്രൂര മര്‍ദനം, അഞ്ച് വാരിയെല്ലുകള്‍ അടിച്ചൊടിച്ചു, പിന്നാലെ കട്ടിലില്‍ നിന്ന് പരിക്കേറ്റെന്ന് കള്ളക്കഥ, കോണ്‍ഗ്രസ് നേതാവിന്റേത് കൊലപാതകം

BREAKING NEWS
എന്റെയും കുടുംബത്തിന്റേയും മരണത്തിനു കാരണം സഹോദരിയും ഭർത്താവും- ഓഡിയോ സന്ദേശം...ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ, പിതാവ് ന്യൂഡിൽസിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും കൊടുത്തു, പിന്നിൽ സ്വത്ത് തർക്കം, മൂന്നുപേർ കസ്റ്റഡിയിൽ
18 Oct 2026
BREAKING NEWS
തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാർ, വകുപ്പ് മന്ത്രി അറിയാതെ ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി, അറിഞ്ഞത് മാധ്യമങ്ങളിലൂ‌ടെ, അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും- തീരുമാനം റദ്ദാക്കും, അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും
18 Oct 2026
BREAKING NEWS
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി ബൈക്കിൽ പിന്തുടർന്നു; സ്കൂട്ടർ തടഞ്ഞു നിർത്തി ലൈം​ഗീകാതിക്രമം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; സമാന കേസിലും മോഷണ കേസുകളിലും പ്രതിയായ 23കാരൻ പിടിയിൽ
18 Oct 2026
BREAKING NEWS
മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം, പിതാവിന് മകന്റെ ക്രൂര മര്‍ദനം, അഞ്ച് വാരിയെല്ലുകള്‍ അടിച്ചൊടിച്ചു, പിന്നാലെ കട്ടിലില്‍ നിന്ന് പരിക്കേറ്റെന്ന് കള്ളക്കഥ, കോണ്‍ഗ്രസ് നേതാവിന്റേത് കൊലപാതകം
18 Oct 2026