BREAKING NEWS

‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ലെന്ന് സുപ്രീംകോടതി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം തുടരുന്നതിനിടെയാണ് ജസ്റ്റിസ് ബിവി നാഗരത്ന നിർണായക പരാമർശം നടത്തിയത്. ആർക്കെങ്കിലും പോകണമെന്ന് തോന്നിയാൽ അത് കുറ്റകൃത്യമല്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് മറുപടി നൽകി.

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള വാദത്തിനിടെ നിരവധി നിരീക്ഷണങ്ങളാണ് സുപ്രീംകോടതി നടത്തിയത്. പത്തിനും അമ്പതിനും വയസ്സിനിടയിലുള്ള യഥാർത്ഥ അയ്യപ്പ വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന നിരീക്ഷിച്ചു. ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ എന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന വാക്കാൽ പറഞ്ഞു. ശബരിമല യുവതി പ്രവേശന പുനപരിശോധനയിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേൾക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ ചോദ്യങ്ങളെത്തിയത്.

അതുപോലെ ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ എന്ന് കോടതി വീണ്ടും ആവർത്തിച്ചു. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദം നടത്തിയ ഇന്ദിരാ ജയ്‌സിങ്ങിനോട് ആയിരുന്നു ചോദ്യം. ബിന്ദു അമ്മിണിയും കനകദുർഗയും കേരളത്തിൽ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും ഇന്ദിരാ ജയ് സിങ്ങിന്റെ മറുപടി. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതിനുശേഷം ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയെന്നും സ്ത്രീ പ്രവേശനം അശുദ്ധിക്ക് കാരണമാകുമെന്ന ആശയം ഒരുതരത്തിൽ തൊട്ടുകൂടായ്മ ആണെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു.

ഒരു യുവതിക്ക് ശബരിമലയിൽ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്ന് ഇന്ദിര ജയ്സിംഗ് പറഞ്ഞു. ശബരിമല പ്രവേശനം നടത്തിയ ബിന്ദു അമ്മിണിക്കും കനകദുർഗ്ഗയ്ക്കും പ്രയാസങ്ങൾ നേരിടേണ്ടിവന്നെന്നും ഇന്ദിര ജയ്സിംഗ് വിശാല ഭരണഘടന ബഞ്ചിനെ അറിയിച്ചു.

അതേസമയം ശബരിമല യുവതീ പ്രവേശന പുനപരിശോധനയിൽ ഇന്നലെ പത്താം ദിവസമാണ് സുപ്രിംകോടതി വാദങ്ങൾ കേട്ടത്. സമൂഹക്രമത്തെ ബാധിക്കുന്ന മതപരമായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാമെന്ന് ഇന്നലെ വാദത്തിനിടെ സുപ്രിംകോടതി നിരീക്ഷിച്ചു. പൊതുജീവിതത്തേയും സാമൂഹ്യക്രമത്തേയും ബാധിക്കുന്ന പ്രവർത്തനങ്ങൾ ഉദാഹരണത്തിന് റോഡ് ബ്ലോക്കാക്കൽ ഉൾപ്പെടെയുള്ളവയെ ആചാരത്തിന്റെ ഭാഗമായി ന്യായീകരിക്കാൻ സാധിക്കില്ല. മതപതമായ കാര്യങ്ങൾക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെങ്കിൽ പ്രസ്തുത പ്രവർത്തനങ്ങൾക്ക് മതപരമായ പ്രവർത്തനത്തിന്റേതായ സ്വഭാവം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026