BREAKING NEWS

ശബരിമലയിൽ അഷ്ടാഭിഷേകം, ഗണപതിഹോമം എന്നീ വഴിപാടുകൾക്കുള്ള തേൻ റെയ്റ്റ്കോയെത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ!! അഭിഷേകത്തിന് ഉപയോഗിക്കരുതെന്നു ദേവസ്വം വിജിലൻസിന്റെ നിർദേശം, കരാറുകാരനു കാരണം കാണിക്കൽ നോട്ടിസ്

· · 1 min read
Share: Copied!

ശബരിമല: ശബരിമലയിൽ വഴിപാടിനുള്ള തേനെത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവം ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്നു നിർദേശിച്ചു. കൂടാതെ കരാറുകാരനു കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ, പരിശോധനയിൽ തേനിനു ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്ക് ഉപയോഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. തുടർന്നു ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. അതേസമയം സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ഗണപതിഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളിൽ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.

അതേസമയം ശബരിമലയിലെ തിരക്കൊഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനനപാതയിൽ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ‌കാനനപാതയിലൂടെ എത്തുന്ന തീർഥാടകർ മറ്റു വഴികളിലൂടെ നേരിട്ട് സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കുന്നതിനാണു ഈ നിയന്ത്രണം. കാനനപാത തിരഞ്ഞെടുക്കുന്ന തീർഥാടകരെ പരമ്പരാഗത പാതയിലൂടെ മാത്രമേ കടത്തിവിടൂ. മുക്കുഴിയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാനും തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ലൈംഗിക പീഡന പരാതിയിൽ രാഹുലിനെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പിൽ, കേസ് വിവാഹവാ​ഗ്ദാനം നൽകി, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങൾക്ക്!! മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിൽ എംഎൽഎ, മുഖ്യമന്ത്രിയുടെ ഓഫിസ് എങ്ങനെ പോലീസ് സ്റ്റേഷനാകും?- അഡ്വ. ജോർജ് പൂന്തോട്ടം

BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിക്ക് കാലാവധി കഴിഞ്ഞവരാണ് അവർ‘
23 Oct 2026
BREAKING NEWS
ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത്, സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞവരാണ് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വാചാലരാകുന്നത്, ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ അതിക്രമം അവസാനിപ്പിക്കാന്‍ നോക്ക...
23 Oct 2026
BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026
BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026