BREAKING NEWS

വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ഇല്ലെന്നു പറഞ്ഞ 1998-99 കാലഘട്ടത്തിൽ വിജയ് മല്യ നൽകിയ സ്വർണത്തിന്റെ നിർണായക രേഖകൾ ദേവസ്വം വിജിലൻസ് കണ്ടെത്തി. വിജയ് മല്യ നൽകിയ സ്വർണം ഉപയോഗിച്ച് ശബരിമലയിൽ ശ്രീകോവിലും ദ്വാരപാലകശിൽപങ്ങളും ഉൾപ്പെടെ സ്വർണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം വിജിലൻസ് കണ്ടെടുത്തത്. ഏറെ നാളായി കാണാനില്ലാതിരുന്ന രേഖകൾ ദേവസ്വം മരാമത്ത് ഓഫിസിൽനിന്നാണ് കണ്ടെത്തിയത്.

അതേസമയം 2019ൽ ലഭിച്ചത് ചെമ്പു പാളികൾ മാത്രമാണെന്ന് ചെന്നൈയിൽ സ്വർണം പൂശുന്ന കമ്പനിയായ സ്മാർട്ട് ക്രിയേഷൻസ് വെളിപ്പെടുത്തിയതോടെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. വിജയ് മല്യ നൽകിയ സ്വർണം ഉപയോഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ 2019 ആയപ്പോൾ ചെമ്പായി മാറി എന്ന ചോദ്യമാണ് ഉയരുന്നത്. 1998ൽ വിജയ് മല്യ 30.3 കിലോ സ്വർണവും1900 കിലോ ചെമ്പുമാണ് ദേവസ്വം ബോർഡിന് നൽകിയത്. ഇതുപയോ​ഗിച്ചു മേൽക്കൂരയും ശ്രീകോവിലും ദ്വാരപാലകശിൽപങ്ങളുമാണ് സ്വർണം പൂശിയത്.

പിന്നീട് 2019ൽ ദ്വാരപാലകശിൽപങ്ങളുടെ തിളക്കം മങ്ങിയെന്നു ചൂണ്ടിക്കാട്ടി വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കുകയും അതു ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിക്കുകയുമായിരുന്നു. എന്നാൽ 2019ൽ തങ്ങൾക്കു ലഭിച്ചത് ചെമ്പ് പാളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ചെമ്പ് പാളി എന്നാണ് ദേവസ്വം ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നതും. അപ്പോൾ വിജയ് മല്യ നൽകിയ സ്വർണം പൂശിയ ദ്വാരപാലകശിൽപങ്ങൾ എവിടെ എന്നതാണ് ദുരൂഹമാകുന്നത്. ഇക്കാര്യം പരിശോധിക്കാനാണ് ദേവസ്വം വിജിലൻസ് വിജയ് മല്യ നൽകിയ സ്വർണത്തിന്റെ യഥാർഥ രേഖകൾ പരിശോധിച്ചത്.

എന്നാൽ, രേഖകൾ തങ്ങളുടെ പക്കൽ ഇല്ലെന്ന മറുപടിയാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽനിന്ന് രേഖകൾ കിട്ടിയത്. 1999ൽ സ്വർണം പൂശുന്നതുൾപ്പെടെയുള്ള ജോലികളുടെ നിയന്ത്രണം ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

പോറ്റി പിടിച്ച പുലിവാല്!! ദ്വാരപാലക ശിൽപങ്ങളുടെ പീഠം കാണാനില്ലെന്നു പറ‍ഞ്ഞ് രം​ഗത്തെത്തിയത് ഉണ്ണികൃഷ്ണൻറെ തന്ത്രം? വിവാദം കത്തിപ്പടർന്നതോടെ സ്വയം ആപ്പുവച്ച അവസ്ഥ, ഭൂമി ഇടപാട്, ഉന്നതരുമായി ബന്ധം, ബ്ലേഡിന് പണം കൊടുക്കൽ…നീളുന്നു പോറ്റിയുടെ ഇടപാടുകൾ

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026