BREAKING NEWS

പമ്പയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി, ഇരുന്നത് ന​ദിയിലെ കൂർത്ത കമ്പിയിൽ, ഡ്രൈവരുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി, മുറിവ് തുന്നിക്കെട്ടാനാവുന്നില്ല, തമിഴ്നാട് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

· · 1 min read
Share: Copied!

പമ്പ: ശബരിമല തീർഥാടകരുമായി പമ്പയിലെത്തിയശേഷം നദിയിൽ കുളിക്കാനിറങ്ങിയ ഡ്രൈവറുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി ഗുരുതരമായി പരുക്കുപറ്റി. തമിഴ്നാട് മധുര സ്വദേശി മീനാക്ഷി കുമാറിനാണ് (54) പരുക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ട്രാവൽ ഏജൻസിയുടെ വാഹനത്തിൽ തീർഥാടകരുമായി വെള്ളിയാഴ്ച രാവിലെയാണ് മീനാക്ഷികുമാർ പമ്പയിലെത്തിയത്. ഇവരെ മലകയറ്റിവിട്ടശേഷം 11 മണിയോടെ പമ്പാനദിയിൽ ത്രിവേണി രണ്ടാംപാലത്തിനു സമീപം കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളത്തിൽ കാൽവഴുതിയ മീനാക്ഷികുമാർ നിലതെറ്റി പെട്ടെന്ന് ഇരുന്നുപോയി. ഈ സമയത്താണ് വെള്ളത്തിനടിൽ കൂർത്തുനിന്ന കമ്പി പിൻഭാഗത്തുകൂടി തുളഞ്ഞുകയറിയത്.

ഉടൻതന്നെ മറ്റ് തീർഥാടകരും പോലീസും ചേർന്ന് പമ്പ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൊണ്ടുവന്നെങ്കിലും മുറിവ് തുന്നിക്കെട്ടാൻ കഴിയാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രളയത്തിൽ നദിയിൽ അടിഞ്ഞുകൂടിയ കോൺക്രീറ്റ് പാളികളും കമ്പികളും മാറ്റാനുള്ള നടപടിയില്ലാത്തത് തീർഥാടകർക്ക് വലിയ ഭീഷണിയായിട്ടുണ്ട്.

കാലിത്തീറ്റ എന്ന വ്യാജേന ലോറികളിലെത്തിക്കും, പിന്നീട് ഗോഡൗണില്‍ സൂക്ഷിക്കും, പെരുമ്പാവൂരില്‍ 26.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി, പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026