BREAKING NEWS

റഷ്യയുമായി കൈകോർക്കാൻ ഇറാൻ? ‘ഇറാനെ തൊട്ടുപോകരുത് യുഎസേ.., തൊട്ടാലത് തീക്കളിയാകും!! ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആ​ഗ്രഹിക്കുന്നില്ല, അമേരിക്കയുടെയും ഇസ്രായേലിൻറെയും ഇത്തരം നീക്കങ്ങൾ തീക്കളിയാണ്, ഇറാൻ ആ​ഗ്രഹിക്കുന്നത് സമാധാനപരമായ ആണവ പദ്ധതിസ കരാർ ലംഘിക്കാൻ അവർ ആഗ്രഹിക്കുന്നില്ല’- റഷ്യൻ വിദേശകാര്യ മന്ത്രി

· · 1 min read
Share: Copied!

മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ രം​ഗത്ത്. ഇറാനെതിരെ അമേരിക്ക നടത്തുന്ന പുതിയ സൈനിക നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിൻറെ മുന്നറിയിപ്പ്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിൻറെയും ഇത്തരം നീക്കങ്ങൾ തീക്കളി ആണെന്ന് ലാവ്‌റോവ് വിശേഷിപ്പിച്ചു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉൾപ്പെടെ മേഖലയിൽ അടുത്ത കാലത്തുണ്ടായ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ പുതിയ സംഘർഷങ്ങൾ സഹായിക്കൂ. അതുപോലെ ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ വിശ്വസിക്കുന്നു. അമേരിക്ക വിശ്വസിക്കുന്നതുപോലെ ആണവ വ്യാപന നിരോധന കരാർ ലംഘിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗാസയിലെയും ഇറാനിലെയും വിഷയങ്ങളിൽ ചർച്ചകൾ തുടരുമ്പോഴും അമേരിക്ക ഇറാനിൽ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്. മാർച്ച് പകുതിയോടെ യുഎസിൻറെ എല്ലാ യുദ്ധസജ്ജീകരണങ്ങളും പശ്ചിമേഷ്യയിൽ പൂർത്തിയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ ഇറാൻ- റഷ്യ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ റഷ്യയുമായി കൂടുതൽ കൈകോർത്തുള്ള നീക്കത്തിനാണ് ഇറാൻറെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതിൻറെ ഭാഗമായാണ് സംയുക്ത നാവികാഭ്യാസവും റഷ്യൻ പ്രകൃതി വാതകം വൻതോതിൽ വാങ്ങാനുമുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലുമാണ് ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം നടക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നാവിക ശക്തി പ്രകടമാക്കുന്നതെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുള്ളത്.

സൗജന്യസേവനങ്ങൾക്ക് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്, ഇത്തരം ധൂര്‍ത്തുകള്‍ അംഗീകരിക്കാനാകില്ല, രാവിലെ മുതൽ വൈകിട്ട് വരെ സൗജന്യ ഭക്ഷണവും സേവനങ്ങളും നൽകിയാൽ പിന്നെ ആര് ജോലി ചെയ്യും?? തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026