BREAKING NEWS

പുടിൻ ചതിച്ചു!! ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈനെതിരെ തലങ്ങും വിലങ്ങും ഡ്രോൺ ആക്രമണം, ഒറ്റ രാത്രികൊണ്ട് തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും, ഒരാൾ കൊല്ലപ്പെട്ടു, നടന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ ആക്രമണം

· · 1 min read
Share: Copied!

കീവ്: യുക്രൈനെതിരെ അതിരൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഒറ്റ രാത്രികൊണ്ട് യുക്രൈനെതിരെ തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളുമെന്ന് റിപ്പോർട്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കൻ യുക്രൈനിലും ആക്രമണം നടന്നു.

ഇതിനു പിന്നാലെ യുക്രൈനുമായി അതിർത്തി പങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ യുദ്ധവിമാനങ്ങളെ അണിനിരത്തി. റഷ്യൻ ആക്രമണത്തിൽ ഖേഴ്‌സണിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുർകാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരുക്കേറ്റു.

കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ശനിയാഴ്ച രാത്രിലുണ്ടായത്. 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കിയതായും റിപ്പോർട്ട്. റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ യുക്രൈനിനുള്ളിൽ ആക്രമണം നടത്തി.

അതേസമയം യുക്രൈനുമായി ചർച്ച നടത്താൻ സന്നദ്ധനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസമാണ് ആക്രമണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനിടെ റഷ്യ- യുക്രൈൻ പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബുളിൽ വച്ച് നടത്തിയ രണ്ടുഘട്ട ചർച്ചകളും പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു. നിലവിൽ ഇരുരാജ്യങ്ങളും വിലയേറിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പകരം ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കുന്ന ഡ്രോണുകൾ ആണ് ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത്.

ആദ്യ പ്രസവം 2023ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം

 

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026