BREAKING NEWS

രമേശ് പിഷാരടിയെ തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയാക്കാൻ യു‍ഡിഎഫ്; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം കളത്തിലിറക്കുന്നത് മുൻ മേയർ എം. അനിൽകുമാറിനെ

· · 1 min read
Share: Copied!

കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചൊരു അഭിമാനപ്രശ്നം കൂടിയാണ്.വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിൽ പല പേരുകൾ പരി​ഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്.

കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപ്പറേഷൻ ഡിവിഷനുകളിൽ ഇത്തവണ എൽഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്.

ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ദീർഘകാലത്തിന് ശേഷം 1991-ൽ കെ. ബാബുവിലൂടെയാണ് പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച് തവണ ജയിച്ചു. എന്നാൽ ബാർകോഴ വിവാദത്തെ തുടർന്ന് 2016-ൽ ബാബുവിന് അടിപതറി. 4,467 വോട്ടിനാണ് എം. സ്വരാജ്, ബാബുവിനെ വീഴ്ത്തിയത്. എന്നാൽ 2021-ൽ വീണ്ടും കെ.ബാബു അതേ സ്വരാജിനെ തോൽപ്പിച്ച് വെന്നിക്കൊടി പാറിച്ചു. പക്ഷേ ഭൂരിപക്ഷം 1,232 വോട്ടായി ചുരുങ്ങി.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ സിപിഎമ്മിന്റെ പ്രഥമ പരിഗണന കൊച്ചി മുൻ മേയർ എം.അനിൽകുമാറിനാണ്. സംസ്ഥാനത്ത് ബിജെപി വേരോട്ടമുണ്ടാക്കിയ മണ്ഡലം കൂടിയായതിനാൽ തൃപ്പൂണിത്തുറയിൽ ഇത്തവണ ഹൈവോൾട്ടേജ് പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.എസ്. രാധാകൃഷ്ണൻ, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള പേരുകളാണ് ബിജെപി പരിഗണനയിലുള്ളത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ പെടുന്ന സീറ്റാണ് തൃപ്പൂണിത്തുറ.

വൈപ്പിൻ സീറ്റിൽ ഇക്കുറി ഈഴവ സമുദായത്തിൽനിന്ന് ഒരാളെയാവും യുഡിഎഫ് നിർത്തുക. കഴിഞ്ഞ തവണ മത്സരിച്ച ദീപക് ജോയി നിലവിൽ കൊച്ചി നഗരസഭ മേയറാണ്. മേയർ മത്സരിക്കേണ്ട എന്ന തീരുമാനം വന്നാൽ സീനിയർ നേതാവായ അജയ് തറയിലിന് നറുക്കുവീണേക്കും.

ചരിത്രം ഒറ്റക്കാരുടേതല്ല പോരാളികളുടേതാണ്, വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്ററുമായി പയ്യന്നൂർ സഖാക്കൾ

BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026
BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026
BREAKING NEWS
25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ആദ്യം നൽകിയത് 4 ലക്ഷം; തലേദിവസം കവർച്ചയുടെ റിഹേഴ്സൽ; ചാലയിലെ സ്വർണക്കവർച്ചയിൽ അയൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പോലീസ്
16 Nov 2026
BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026